\u0D1A\u0D33\u0D35\u0D31 \u0D2A\u0D1E\u0D4D\u0D1A\u0D3E\u0D2F\u0D24\u0D4D\u0D24\u0D4D‌ \u0D2A\u0D4D\u0D30\u0D25\u0D2E \u0D10 \u0D38\u0D3F \u0D2A\u0D3F \u0D2A\u0D41\u0D30\u0D38\u0D4D‌\u0D15\u0D3E\u0D30\u0D02 \u0D15\u0D46 \u0D36\u0D48\u0D32\u0D1C \u0D1F\u0D40\u0D1A\u0D4D\u0D1A\u0D7C\u0D15\u0D4D\u0D15\u0D4D.. \u0D38\u0D2E\u0D7C\u0D2A\u0D4D\u0D2A\u0D23\u0D02 \u0D28\u0D3E\u0D33\u0D46 \u0D38\u0D4D\u0D2A\u0D40\u0D15\u0D4D\u0D15\u0D7C \u0D28\u0D3F\u0D7C\u0D35\u0D39\u0D3F\u0D15\u0D4D\u0D15\u0D41\u0D02

  1. Home
  2. KERALA NEWS

ചളവറ പഞ്ചായത്ത്‌ പ്രഥമ ഐ സി പി പുരസ്‌കാരം കെ ശൈലജ ടീച്ചർക്ക്.. സമർപ്പണം നാളെ സ്പീക്കർ നിർവഹിക്കും

ചാളവര


ചെർപ്പുളശ്ശേരി. ഐ സി പി നമ്പൂതിരിയുടെ സ്മരണക്കായി ചളവറ ഗ്രാമ പഞ്ചായത്ത്‌ ഏർപ്പെടുത്തിയ പ്രഥമ ഐ സി പി സ്മാരക പുരസ്‌കാരം മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് ചളവറ ഹയർ സെക്കന്ററി സ്കൂളിൽ തിങ്കളാഴ്ച രാവിലെ 10 മണിക് നടക്കുന്ന ചടങ്ങിൽ സ്പീക്കർ എം ബി രാജേഷ് സമർപ്പിക്കും.

ചടങ്ങിൽ പി മമ്മിക്കുട്ടി എം എൽ എ അധ്യക്ഷത വഹിക്കും. ജോൺ ബ്രിട്ടാസ് എം പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ബിനുമോൾ, പി. സുധാകരൻ, ശോഭന രാജേന്ദ്ര പ്രസാദ്, കെ. നസീമ ടീച്ചർ തുടങ്ങി നിരവധി പേർ പ്രസംഗിക്കും

ചടങ്ങിൽ കോവിഡ് പ്രധിരോധ പ്രവർത്തനം നടത്തിയവരെ ചടങ്ങിൽ ആദരിക്കുമെന്ന് ചേർപ്പുളശ്ശേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചളവറ ഗ്രാമ പഞ്ചായത്ത്‌ ഇ. ചന്ദ്രബാബു, കെ ഗീത, പി കെ അനിൽ കുമാർ, പി സുനന്ദ, കെ രാജനാരായണൻ, ജയൻ എന്നിവർ അറിയിച്ചു