ചന്തപ്പുര- ലക്ഷംവീട് റോഡ് ഉദ്ഘാടനം ചെയ്തു

  1. Home
  2. KERALA NEWS

ചന്തപ്പുര- ലക്ഷംവീട് റോഡ് ഉദ്ഘാടനം ചെയ്തു

ചന്തപ്പുര- ലക്ഷംവീട് റോഡ് ഉദ്ഘാടനം ചെയ്തു


ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ ചന്തപ്പുര-ലക്ഷംവീട് റോഡ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. 2022-23 സാമ്പത്തിക വര്‍ഷത്തെ ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതത്തില്‍നിന്നുള്ള മെയിന്റനന്‍സ് ഗ്രാന്‍ഡില്‍ നിന്നും 10 ലക്ഷം രൂപ വകയിരുത്തിയാണ് വാര്‍ഡ് 13 ല്‍ ചന്തപ്പുര-ലക്ഷംവീട് റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 13, 14 വാര്‍ഡ് നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ചന്തപ്പുര-ലക്ഷംവീട് റോഡ് നവീകരണം. ലക്ഷംവീട്, നാല് സെന്റ് പ്രദേശത്തെ 150ല്‍ പരം കുടുംബങ്ങള്‍ക്ക് റോഡ് ഉപകാരപ്രദമാണ്. ശ്രീകൃഷ്ണപുരം പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന 103 മീറ്ററോളം വരുന്ന റോഡ്, കോണ്‍ക്രീറ്റ് തകര്‍ന്നു കിടന്നിരുന്ന കനാല്‍ പാലം പുനര്‍നിര്‍മ്മാണം എന്നീ പ്രവര്‍ത്തികളാണ് ചെയ്തത്.

ലക്ഷംവീട് പ്രദേശത്ത് നടന്ന ചന്തപ്പുര-ലക്ഷംവീട് റോഡിന്റെ ഉദ്ഘാടനം അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജിക അധ്യക്ഷയായി. ഓവര്‍സിയര്‍ ശരണ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുകുമാരന്‍, വാര്‍ഡ് അംഗം എം.കെ പ്രദീപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. ഹരിദാസന്‍, സി.ജെ ജോയി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.