ചെർപ്പുളശ്ശേരി നഗര നവീകരണം പ്രവർത്തികൾക്ക് തുടക്കമായി.

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരി നഗര നവീകരണം പ്രവർത്തികൾക്ക് തുടക്കമായി.

ചെർപ്പുളശ്ശേരി നഗര നവീകരണം പ്രവർത്തികൾക്ക്  തുടക്കമായി.


ചെർപ്പുളശ്ശേരി .നെല്ലായ ഗ്രാമപഞ്ചായത്തിലെ  നെല്ലായ സിറ്റി പ്രദേശത്തു നിന്നും  ഡ്രൈനേജ് നിർമ്മാണത്തിനുള്ള പ്രാരംഭ പ്രവർത്തികളാണ് ഇന്ന് ആരംഭിച്ചിട്ടുള്ളത്.ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ  പി രാമചന്ദ്രൻ, നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ അജേഷ്  തുടങ്ങിയവർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.

ഡ്രെയിനേജ് നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി  കൾവേർട്ടുകൾ നിർമ്മിക്കുകയും തുടർന്ന് റോഡ് നവീകരണത്തിലേക്ക് കടക്കുകയും ചെയ്യാനാണ് നിലവിൽ ആലോചിച്ചിട്ടുള്ളതെന്ന് പി മമ്മിക്കുട്ടി എം എൽ എ അറിയിച്ചു.
 പദ്ധതിയുടെ സമയബന്ധിതമായ പൂർത്തീകരണത്തിന് മുഴുവൻ ജനങ്ങളുടെയും പിന്തുണയും പ്രതീക്ഷിക്കുന്നതായും മമ്മിക്കുട്ടി പറഞ്ഞു.