സ്വാതന്ത്ര്യ വൃക്ഷ തണൽ ഒരുക്കി ചെർപ്പുളശ്ശേരി ലയൺസ് ക്ലബും അടക്കാപുത്തൂർ സംസ്കൃതിയും*

  1. Home
  2. KERALA NEWS

സ്വാതന്ത്ര്യ വൃക്ഷ തണൽ ഒരുക്കി ചെർപ്പുളശ്ശേരി ലയൺസ് ക്ലബും അടക്കാപുത്തൂർ സംസ്കൃതിയും*

സ്വാതന്ത്ര്യ വൃക്ഷ തണൽ ഒരുക്കി ചെർപ്പുളശ്ശേരി ലൈൻസ് ക്ലബ്ബും അടക്കാപുത്തൂർ സംസ്കൃതിയും*


 ചെർപ്പുളശ്ശേരി : ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ അടക്കാപുത്തൂർ എ. യു.പി സ്കൂളിൽ ചെർപ്പുളശ്ശേരി ലയൺസ്ക്ല ബ്ബിന്റെ നേതൃത്വത്തിൽ അടക്കാപുത്തൂർ സംസ്കൃതിയുടെ സഹകരണത്തോടെ സ്വാതന്ത്ര്യ വൃക്ഷത്തണൽ ഒരുക്കി ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനത്തിൽ 77 കുട്ടികൾക്ക് 77 നെല്ലി തൈകൾ വിതരണം ചെയ്തു സ്കൂൾ മുറ്റത്ത് "സ്വാതന്ത്ര്യ വൃക്ഷ "തൈ നട്ട് ലയൺസ് ക്ലബ്ബ് ജില്ലാ കോഡിനേറ്റർ ശശികുമാർ ഗീതാഞ്ജലി ഉദ്ഘാടനം ചെയ്തു സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് അംഗം സി ശങ്കരൻ, പ്രധാന അധ്യാപകൻ എൻ.ജനാർദ്ദനൻ,ഇ. സുരേന്ദ്രൻ, കെ.ടി. ഉണ്ണികൃഷ്ണൻ പിടിഎ പ്രസിഡണ്ട് കെ പ്രമോദ്, ലയൺസ് ക്ലബ് പ്രസിഡണ്ട് വി മുരളീധരൻ, പി. പ്രകാശ്, സംസ്കൃതി പ്രവർത്തകനരായ രാജേഷ് അടക്കാപുത്തൂർ,യു.സി. വാസുദേവൻ,എം.പി. പ്രകാശ് ബാബു,കെ. ടി. ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു