ചെർപ്പുളശ്ശേരി അർബൻ ബാങ്കിന് നാലാം തവണയും സംസ്ഥാന പുരസ്കാരം. സഹകരണ മന്ത്രി വാസവനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി

ചേർപ്പുളശ്ശേരി കോഓപ്പ അർബൻ ബാങ്ക് തുടർച്ചയായി നാലാം തവണയും, മികച്ച പ്രവർത്തനത്തിന് സംസ്ഥാനതല പുരസ്കാരത്തിനു അർഹരായി.തിരുവനന്തപുരത്തു വച്ചു നടന്ന ചടങ്ങിൽ ചെയർമാൻ ഇൻ ചാർജ് സേതുമാധവൻ, ജന. മാനേജർ ഉണ്ണികൃഷ്ണൻ, ഡയരക്ടർമാരായ വിജയകുമാർ, മധുസൂദനൻ തുടങ്ങിയവർ, സഹകരണവകുപ്പ് മന്ത്രി വാസവനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ഹെഡ് ഓഫീസും 3 ബ്രാഞ്ചുകളുമുള്ള ബാങ്കിൽ 402 കോടി രൂപ നിക്ഷേപവും 282 കോടി രൂപ ലോണും ഉണ്ട്.ആധുനിക ബാങ്കിംഗ് സൗകര്യംങ്ങളെല്ലാം ഉള്ള ബാങ്കിൽ, പാരമ്പര്യ ലോൺ സ്കീമുകൾക്ക് പുറമെ,മികച്ച സ്വർണ വായ്പ സ്കീമുകളും, പുരപ്പുറ സൗരോർജ പദ്ധതിക്കും ഇലക്ട്രിക് വാഹന വായ്പകൾക്കും ഉള്ള പ്രത്യേക സ്കീമുകളും നിലവിൽ ഉണ്ട്.365 ദിവസവും ബാങ്കിംഗ് സേവനം ലഭ്യമാക്കുന്ന ബ്രാഞ്ചും, മികച്ച സേവനം കാഴ്ച്ചവയ്ക്കുന്ന ജീവനക്കാരും ബാങ്കിന്റെ സവിശേഷതയാണ്.115 ൽ പരം വർഷത്തെ സേവനപാരമ്പര്യത്തോടെ ചേർപ്പുളശ്ശേരിയിലെ സാമ്പത്തിക രംഗത്ത് മികച്ച സാന്നിധ്യമായി അർബൻ ബാങ്ക് നിലകൊള്ളുന്നു.