\u0D12\u0D28\u0D4D\u0D28\u0D4D \u0D2E\u0D41\u0D24\u0D7D \u0D12\u0D2E\u0D4D\u0D2A\u0D24\u0D4D \u0D35\u0D30\u0D46 \u0D09\u0D33\u0D4D\u0D33 \u0D15\u0D4D\u0D32\u0D3E\u0D38\u0D41\u0D15\u0D7E \u0D05\u0D1F\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28\u0D41; \u0D38\u0D02\u0D38\u0D4D\u0D25\u0D3E\u0D28\u0D24\u0D4D\u0D24\u0D4D \u0D15\u0D42\u0D1F\u0D41\u0D24\u0D32\u0D4D‍ \u0D28\u0D3F\u0D2F\u0D28\u0D4D\u0D24\u0D4D\u0D30\u0D23\u0D19\u0D4D\u0D19\u0D33\u0D4D‍.

  1. Home
  2. KERALA NEWS

ഒന്ന് മുതൽ ഒമ്പത് വരെ ഉള്ള ക്ലാസുകൾ അടക്കുന്നു; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍.

ഒന്ന് മുതൽ ഒമ്പത് വരെ ഉള്ള ക്ലാസുകൾ അടക്കുന്നു; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍.


തിരുവനന്തപുരം : ഒമിക്രോൺ ഭീതിയുടെയും കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണവുമായി സംസ്ഥാനം. സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടക്കും.

അതേസമയം, രാത്രികർഫ്യൂ ഏർപ്പെടുത്തില്ലെന്നാണ് വിവരം. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗത്തിലാണ് കൂടുതൽ നിയന്ത്രണങ്ങളെക്കുറിച്ച് തീരുമാനമായത്.

കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുകയറവേ ആണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ മതിയെന്ന് തീരുമാനിച്ചത്. അടുത്ത രണ്ടാഴ്ചത്തേക്കാകും ഓൺലൈൻ ക്ലാസുകൾ നടത്തുക. രാത്രി കർഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല.