\u0D38\u0D39\u0D2A\u0D3E\u0D20\u0D3F\u0D2F\u0D46 \u0D15\u0D34\u0D41\u0D24\u0D4D\u0D24\u0D31\u0D41\u0D24\u0D4D\u0D24\u0D4D \u0D15\u0D4A\u0D28\u0D4D\u0D28\u0D41; \u0D2A\u0D4D\u0D30\u0D23\u0D2F\u0D28\u0D48\u0D30\u0D3E\u0D36\u0D4D\u0D2F\u0D2E\u0D3E\u0D23\u0D4D \u0D15\u0D4A\u0D32\u0D2A\u0D3E\u0D24\u0D15\u0D24\u0D4D\u0D24\u0D3F\u0D32\u0D47\u0D15\u0D4D\u0D15\u0D4D \u0D28\u0D2F\u0D3F\u0D1A\u0D4D\u0D1A\u0D24\u0D46\u0D28\u0D4D\u0D28\u0D4D \u0D15\u0D4A\u0D32\u0D2F\u0D3E\u0D33\u0D3F.

  1. Home
  2. KERALA NEWS

സഹപാഠിയെ കഴുത്തറുത്ത് കൊന്നു; പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കൊലയാളി.

നിതിനമോളെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല'

നിതിനമോളെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല'


കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ നടന്ന അതിക്രൂരമായ കൊലപാതകത്തിന് പിന്നാലെ കുറ്റസമ്മതം നടത്തി പ്രതി അഭിഷേക്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഭിഷേകിന്റെ മൊഴി. രണ്ട് വർഷമായി താനും നിതിനമോളും പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ നിതിനമോൾ ബന്ധത്തിൽ അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നും അഭിഷേക് പറഞ്ഞു.കത്തി കൊണ്ടുവന്നത് സ്വന്തം കൈഞരമ്പ് മുറിച്ച് നിതിനമോളെ ഭയപ്പെടുത്താനായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജിൽ മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ അഭിഷേകും നിതിനയും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. ക്രൂരമായ കൊലപാതകം നേരിൽ കണ്ടത് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോസാണ്. അഭിഷേക് നിതിനയുടെ കഴുത്തിൽ വെട്ടുന്നത് കണ്ടെന്നും ഭയന്നുപോയെന്നുമാണ് ഇദ്ദേഹത്തിന്റെ മൊഴി.