ജൂലൈ 1 മുതൽ കൺസഷൻ കാർഡ് നിർബന്ധം: അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ അപേക്ഷിക്കണമെന്ന് ആർ.ടി.ഒ*

  1. Home
  2. KERALA NEWS

ജൂലൈ 1 മുതൽ കൺസഷൻ കാർഡ് നിർബന്ധം: അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ അപേക്ഷിക്കണമെന്ന് ആർ.ടി.ഒ*

School


പാലക്കാട്‌. വിദ്യാർത്ഥികൾക്കുള്ള കൺസഷൻ കാർഡിന് ഇതുവരെ അപേക്ഷിക്കാത്ത അംഗീകൃത വിദ്യാഭ്യാസ സ്ഥാപന അധികാരികൾ താലൂക്ക് തല ആർടിഒ ഓഫീസുകളിലോ ജില്ലാ ആർ.ടി.ഒ ഓഫീസിലോ ഉടൻ അപേക്ഷ നൽകണമെന്ന് ആർ.ടി.ഒ ടി.എം ജേഴ്സണ്‍ അറിയിച്ചു. സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമായ സാഹചര്യത്തിലാണ് ആർ.ടി.ഒ.യുടെ അറിയിപ്പ്. സര്‍ക്കാര്‍, എയ്ഡഡ്, സ്വയാശ്രയ  ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേധാവികള്‍ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞനിറത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കണം.പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് ആവശ്യമില്ല.