\u0D17\u0D3E\u0D28\u0D4D\u0D27\u0D3F \u0D38\u0D4D\u0D2E\u0D43\u0D24\u0D3F\u0D2F\u0D3F\u0D7D \u0D30\u0D3E\u0D1C\u0D4D\u0D2F\u0D02; \u0D07\u0D28\u0D4D\u0D28\u0D4D \u0D17\u0D3E\u0D28\u0D4D\u0D27\u0D3F\u0D1C\u0D2F\u0D28\u0D4D\u0D24\u0D3F.

  1. Home
  2. KERALA NEWS

ഗാന്ധി സ്മൃതിയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി.

ഗാന്ധിജയന്തി.

അഹിംസ ഉയർത്തിപിടിച്ച് ലോകമെമ്പാടും പ്രകാശം പരത്തിയ ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ലോകം ആചരിക്കുന്നത്.


ദില്ലി:  ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാര്‍ഷികത്തില്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതല്‍ എട്ടര വരെ സര്‍വമത പ്രാര്‍ത്ഥനയും നടക്കും. സംസ്ഥാന സര്‍ക്കാറുകളും ഗാന്ധി ജയന്തി കൊണ്ടാടും.ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്ടോബര്‍ രണ്ടിനാണ്മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജനനം. ബ്രിട്ടനില്‍നിന്ന് നിയമത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായും സാമൂഹ്യപ്രവര്‍ത്തകനായും സേവനമനുഷ്ടിച്ചു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന് പുതിയ രൂപവും ഭാവവും നല്‍കി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. 1931ലെ ദണ്ഡിയാത്ര ഇന്ത്യന്‍ സമരത്തിലെ അവിസ്മരണീയ സംഭവമായി. 

ഗാന്ധി വചനങ്ങൾ

  • "മനുഷ്യൻ അവെൻറ സ്വന്തം മതത്തിന്‍റെ ഹൃദയത്തിൽ എത്തുന്നുവെങ്കിൽ അയാൾ മറ്റു മതങ്ങളുടെ ഹൃദയത്തിലും എത്തിയിരിക്കും."
  • "നിങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങളുടെ ചിന്തകളാകുന്നു, ചിന്തകള്‍ വാക്കുകളും, വാക്കുകള്‍ പ്രവൃത്തികളും, പ്രവൃത്തികള്‍ മൂല്യങ്ങളുമാകുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാകുന്നത്.
  • "സമാധാനത്തിലേയ്ക്ക് ഒരു പാതയില്ല, സമാധാനമാണ് പാത."