ചെർപ്പുളശ്ശേരി നഗര സഭയിലും ഈത്തപ്പഴ വിവാദം

ചെർപ്പുളശ്ശേരി. നഗരസഭാ ചെയർമാൻ പി.രാമചന്ദ്രന്റെ മകളുടെ വിവാഹ തലേന്ന് പി വി അബ്ദുൾ വഹാബ് എം പി എന്തിനാണ് വന്നതെന്നും അദ്ദേഹം കൊടുത്ത പൊതിയിൽ എന്തായിരുന്നുവെന്നും കഴിഞ്ഞ ദിവസം യു ഡി എഫ് നടത്തിയ നഗരസഭാ മാർച്ചിൽ മുസ്ലിം ലീഗ് നേതാവ് കെ കെ എ അസീസ് പ്രസംഗിച്ചിരുന്നു. അതിനു മറുപടി എന്നോണം രാമചന്ദ്രൻ പറഞ്ഞ മറുപടി ഒരു യൂട്യൂബ് ചാനലിൽ വന്നതാണ് വിവാദമായത്.ആ പൊതിയിൽ ഈത്തപ്പഴമായിരുന്നുവെന്നും അത് വിതരണം ചെയ്തത് നഗരസഭാ അംഗവും തന്റെ ബന്ധുവുമായ രശ്മി സുബീഷ് ആണെന്നും രാമചന്ദ്രൻ പറഞ്ഞിരുന്നതായി രശ്മി നഗരസഭയിൽ പറഞ്ഞു. താൻ അങ്ങിനെ ഒരു ഈത്തപ്പഴവും വിതരണം ചെയ്തിട്ടില്ലെന്നും ആ പറഞ്ഞത് ശുദ്ധ കളവാണെന്നും രശ്മി തുറന്നടിച്ചു ഇതോടെ അങ്ങനെ പറഞ്ഞതിൽ താൻ മാപ്പ് ചോദിക്കുന്നതായി ചന്ദ്രൻ പ്രതികരിച്ചു. എന്നാൽ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം പോരെന്നും തന്റെ പേരിൽ ഉയർത്തിയ ആരോപണം തെറ്റാണെന്ന് ബോധ്യപ്പെടുത്തണമെന്നും രശ്മി പറഞ്ഞതോടെ ശ്രീലജ അടക്കമുള്ള നഗരസഭ കൗൺസിൽ അംഗങ്ങൾ അതിനെ പിന്തുണച്ച് സംസാരിച്ചു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്കരിച്ചു ഇറങ്ങിപ്പോയി. ഏതായാലും ഈത്തപ്പഴ വിവാദം കൊഴുപ്പിക്കാൻ ആണ് യുഡിഎഫ് ഉദ്ദേശിക്കുന്നത് എന്നാണ് സൂചന.