\u0D2E\u0D4B\u0D21\u0D32\u0D41\u0D15\u0D33\u0D41\u0D1F\u0D46 \u0D2E\u0D30\u0D23\u0D02; \u0D39\u0D3E\u0D7C\u0D21\u0D4D \u0D21\u0D3F\u0D38\u0D4D\u0D15\u0D4D \u0D15\u0D23\u0D4D\u0D1F\u0D46\u0D24\u0D4D\u0D24\u0D3E\u0D7B \u0D24\u0D3F\u0D30\u0D1A\u0D4D\u0D1A\u0D3F\u0D7D \u0D24\u0D41\u0D1F\u0D30\u0D41\u0D28\u0D4D\u0D28\u0D41.

  1. Home
  2. KERALA NEWS

മോഡലുകളുടെ മരണം; ഹാർഡ് ഡിസ്ക് കണ്ടെത്താൻ തിരച്ചിൽ തുടരുന്നു.

കൊച്ചി: മോഡലുകളുടെ അപകട മരണത്തിൽ ഹോട്ടലുടമ ഉപേക്ഷിച്ച ഹാർഡ് ഡിസ്ക് മത്സ്യത്തൊഴിലാളികൾക്ക്


കൊച്ചി: മോഡലുകളുടെ അപകട മരണത്തിൽ ഹോട്ടലുടമ ഉപേക്ഷിച്ച ഹാർഡ് ഡിസ്ക് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചതായി പൊലീസ്. ഇന്നലെയായിരുന്നു ഹാര്‍ഡ് ഡിസ്കെന്ന് സംശയിക്കുന്ന വസ്തു മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത്. എന്നാല്‍ അത് കായലില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ ഹാര്‍ഡ് ഡിസ്കിന്‍റെ ഫോട്ടോ കാണിച്ചപ്പോഴാണ് ഇത്തരത്തിലൊരു വസ്തു തന്നെയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഈ മേഖലയിൽ കോസ്റ്റ് ഗാര്‍ഡിന്‍റെ തെരച്ചിൽ തുടരുകയാണ്.