വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്നതടക്കം ആവശ്യങ്ങൾ; മേയ് 24 ന് സ്വകാര്യ ബസ് സമരം.

  1. Home
  2. KERALA NEWS

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്നതടക്കം ആവശ്യങ്ങൾ; മേയ് 24 ന് സ്വകാര്യ ബസ് സമരം.

BUS


സംസ്ഥാനത്ത് മേയ് 24 മുതൽ സ്വകാര്യ ബസുകളുടെ സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുക, പെർമിറ്റുകൾ പുതുക്കി നൽകുക, വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബസ് ഉടമകളുടെ ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളാണ് സമരം പ്രഖ്യാപിച്ചത്.

ഇന്ധന സെസ് പിൻവലിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ നേരത്തെ തന്നെ പറഞ്ഞിരുന്നു. കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ ഇന്ധന സെസ് കൂടി അടിച്ചേൽപ്പിച്ചത് പ്രതിഷേധാർഹമാണെന്നും സമരത്തിനിറങ്ങുകയല്ലാതെ മറ്റു മാർഗമില്ലെന്നും അവർ.

വിദ്യാർഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നുവെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല. നിലവിൽ വിദ്യാർഥികളുടെ കുറഞ്ഞ യാത്രാ നിരക്ക് വർഷങ്ങളായി ഒരു രൂപയാണ്.