\u0D2C\u0D32\u0D3E\u0D24\u0D4D\u0D38\u0D02\u0D17 \u0D15\u0D47\u0D38\u0D41\u0D15\u0D33\u0D3F\u0D32\u0D4D‍ \u0D09\u0D33\u0D4D‍\u0D2A\u0D4D\u0D2A\u0D46\u0D1F\u0D4D\u0D1F \u0D2A\u0D4D\u0D30\u0D24\u0D3F\u0D15\u0D33\u0D4D‍\u0D15\u0D4D\u0D15\u0D4D \u0D2E\u0D30\u0D41\u0D28\u0D4D\u0D28\u0D4D \u0D09\u0D2A\u0D2F\u0D4B\u0D17\u0D3F\u0D1A\u0D4D\u0D1A\u0D41\u0D15\u0D4A\u0D23\u0D4D\u0D1F\u0D41\u0D33\u0D4D\u0D33 \u0D37\u0D23\u0D4D\u0D21\u0D40\u0D15\u0D30\u0D23\u0D02; \u0D2C\u0D3F\u0D32\u0D4D‍ \u0D2A\u0D3E\u0D15\u0D3F\u0D38\u0D4D\u0D24\u0D3E\u0D28\u0D4D‍ \u0D2A\u0D3E\u0D38\u0D3E\u0D15\u0D4D\u0D15\u0D3F

  1. Home
  2. KERALA NEWS

ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം; ബില്‍ പാകിസ്താന്‍ പാസാക്കി

 ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം; ബില്‍ പാകിസ്താന്‍ പാസാക്കി


ഒന്നിലധികം ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം നടത്താനുള്ള ബില്‍ പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കി. ക്രിമിനല്‍ നിയമം ഭേദഗതി ചെയ്യുന്നതാണ് ബില്‍. മരുന്ന് ഉപയോഗിച്ചുള്ള വന്ധ്യംകരണം നടത്തിയാല്‍ പ്രതിക്ക് ജീവിതകാലത്തിനിടെ ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ കഴിവില്ലാത്തവനാവുന്നുവെന്നാണ് ബില്ലില്‍ പറയുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ബലാത്സംഗ കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കൃറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ പുതിയ നിയമം നടപ്പിലാക്കുന്നത്.ബുധനാഴ്ച ചേര്‍ന്ന സംയുക്ത പാര്‍ലമെന്റ് യോഗത്തിലാണ് ബില്‍ പാസായത്. ഇതിന് പുറമേ 33 മറ്റ് ബില്ലുകള്‍ കൂടി പാസാക്കിയിട്ടുണ്ട്. ബലാത്സംഗ കേസുകളുടെ വിചാരണ നാല് മാസത്തിനുള്ളില്‍ അതിവേഗ കോടതികളിലൂടെ പൂര്‍ത്തിയാക്കി ശിക്ഷ (കെമിക്കല്‍ കാസ്ട്രേഷന്‍) വിധിക്കാനുള്ള ബലാത്സംഗ വിരുദ്ധ ബില്ലിന് പ്രസിഡന്റ് ആരിഫ് അല്‍വി ഒരു വര്‍ഷം മുന്‍പ് അംഗീകാരം നല്‍കിയിരുന്നു.