\u0D32\u0D39\u0D30\u0D3F \u0D2E\u0D30\u0D41\u0D28\u0D4D\u0D28\u0D4D \u0D09\u0D2A\u0D2F\u0D4B\u0D17\u0D02; \u0D28\u0D3F\u0D2F\u0D2E\u0D24\u0D4D\u0D24\u0D3F\u0D32\u0D4D‍ \u0D2D\u0D47\u0D26\u0D17\u0D24\u0D3F \u0D35\u0D30\u0D41\u0D24\u0D4D\u0D24\u0D3E\u0D28\u0D4A\u0D30\u0D41\u0D19\u0D4D\u0D19\u0D3F \u0D15\u0D47\u0D28\u0D4D\u0D26\u0D4D\u0D30\u0D38\u0D30\u0D4D‍\u0D15\u0D4D\u0D15\u0D3E\u0D30\u0D4D‍

  1. Home
  2. KERALA NEWS

ലഹരി മരുന്ന് ഉപയോഗം; നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

നിലവിലെ ചട്ടങ്ങൾ അനുസരിച്ച് നിരോധിച്ച ലഹരിമരുന്നുകൾ കൈവശം വയ്ക്കുന്നത് ആറ് മാസം വരെ തടവ് ശിക്ഷയും പിഴയും കിട്ടുന്ന കുറ്റമാണ്

നിലവിലെ ചട്ടങ്ങൾ അനുസരിച്ച് നിരോധിച്ച ലഹരിമരുന്നുകൾ കൈവശം വയ്ക്കുന്നത് ആറ് മാസം വരെ തടവ് ശിക്ഷയും പിഴയും കിട്ടുന്ന കുറ്റമാണ്
 


ന്യൂഡല്‍ഹി: ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കുന്നതാണ് പുതിയ ഭേദഗതി. ഇതനുസരിച്ച്‌ ഇവരുടെ മേല്‍ച്ചുമത്തപ്പെട്ട പിഴയും തടവുശിക്ഷയും ഒഴിവാക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിനായി നാര്‍ക്കോട്ടിക്ക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റന്‍സ് ആക്‌ട് (എന്‍ഡിപിഎസ്) കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യും. അതേസമയം ലഹരി കടത്ത് കുറ്റമായി തന്നെ തുടരും.

ലഹരി ഉപയോഗിക്കുന്നവർക്കെതിരെ കേസെടുത്ത് ശിക്ഷിക്കുന്നതിന് പകരം അവരെ ഇരകളായി പരിഗണിക്കാനാണ് കേന്ദ്രസർക്കാരിന് കിട്ടിയ ശുപാർശ. ചെറിയ തോതിൽ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമല്ലാത്ത വിധം നിലവിലെ നിയമം പരിഷ്കരിക്കാനാണ് നിലവിലെ ആലോചന. ഇക്കാര്യത്തിൽ കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. അതേസമയം എത്ര അളവിൽ വരെ ലഹരി ഉപയോഗിക്കുന്നവരെയാണ് ശിക്ഷയിൽ നിന്നും ഒഴിവാക്കേണ്ടത് എന്ന കാര്യത്തിൽ അന്തിമധാരണയായിട്ടില്ല. പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ നിയമഭേദഗതി അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്