\u0D2A\u0D4D\u0D30\u0D36\u0D38\u0D4D\u0D24 \u0D1A\u0D32\u0D1A\u0D4D\u0D1A\u0D3F\u0D24\u0D4D\u0D30 \u0D38\u0D02\u0D35\u0D3F\u0D27\u0D3E\u0D2F\u0D15\u0D7B \u0D15\u0D46.\u0D0E\u0D38\u0D4D.\u0D38\u0D47\u0D24\u0D41\u0D2E\u0D3E\u0D27\u0D35\u0D28\u0D4D‍ \u0D05\u0D28\u0D4D\u0D24\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. KERALA NEWS

പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.എസ്.സേതുമാധവന്‍ അന്തരിച്ചു.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.എസ്.സേതുമാധവന്‍ അന്തരിച്ചു


പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ വൽസല, മക്കൾ സോനുകുമാർ,സന്തോഷ്,ഉമ

1951ൽ പുറത്തിറങ്ങിയ, സേലം തിയറ്റേഴ്‌സിന്റെ മമയോഗി എന്ന ചിത്രത്തിൽ രാമനാഥന്റെ സഹായിയായാണു സേതുമാധവന്റെ സിനിമാ ജീവിതത്തിനു തുടക്കം. സിംഹള ചിത്രമായ വീരവിജയത്തിലൂടെ 1961ൽ സ്വതന്ത്ര സംവിധായകനായി. അസോഷ്യേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ 1961ൽ നിമിച്ച ജ്‌ഞാനസുന്ദരിയായിരുന്നു ആദ്യ മലയാള ചിത്രം.