\u0D2E\u0D42\u0D28\u0D4D\u0D28\u0D3F\u0D30\u0D1F\u0D4D\u0D1F\u0D3F \u0D28\u0D3F\u0D30\u0D15\u0D4D\u0D15\u0D3F\u0D32\u0D4D\u0D32\u0D3E\u0D24\u0D46 \u0D2B\u0D46\u0D38\u0D4D\u0D31\u0D4D\u0D31\u0D3F\u0D35\u0D7D \u0D38\u0D4D\u0D2A\u0D46\u0D37\u0D7D \u0D1F\u0D4D\u0D30\u0D46\u0D2F\u0D3F\u0D7B \u0D38\u0D3E\u0D27\u0D3E\u0D30\u0D23 \u0D38\u0D7C\u0D35\u0D40\u0D38\u0D41\u0D15\u0D7E

  1. Home
  2. KERALA NEWS

മൂന്നിരട്ടി നിരക്കില്ലാതെ ഫെസ്റ്റിവൽ സ്പെഷൽ ട്രെയിൻ സാധാരണ സർവീസുകൾ

മൂന്നിരട്ടി നിരക്കില്ലാതെ ഫെസ്റ്റിവൽ സ്പെഷൽ ട്രെയിൻ സാധാരണ സർവീസുകൾ


കൊച്ചി∙ രാജ്യത്തു സർവീസ് നടത്തുന്ന മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ പഴയ നമ്പരുകളിലേക്കു മടങ്ങുമ്പോൾ ഇപ്പോൾ മൂന്നിരട്ടി നിരക്ക് ഈടാക്കുന്ന ഫെസ്റ്റിവൽ സ്പെഷലുകൾ സാധാരണ നിരക്ക് ഈടാക്കുന്ന സർവീസുകളായി മാറും. എക്സ്പ്രസ് ട്രെയിനുകളുടെ നമ്പരുകൾ മാറുമെങ്കിലും ജനറൽ കോച്ചുകളിൽ റിസർവേഷൻ തുടരുമെന്നു റെയിൽവേ അറിയിച്ചു.

കൊച്ചുവേളി–മൈസൂരു
എറണാകുളം–ഓഖ 
കന്യാകുമാരി–ബെംഗളൂരു ഐലൻഡ്
തിരുവനന്തപുരം–സെക്കന്ദരാബാദ് ശബരി
തിരുനെൽവേലി–ബിലാസ്പുർ 
കൊച്ചുവേളി–ഇൻഡോർ എന്നിവയിൽ ടിക്കറ്റ് നിരക്ക് സാധാരണ സർവീസുകൾക്കു തുല്യമാകും