\u0D31\u0D47\u0D37\u0D28\u0D4D‍\u0D15\u0D1F\u0D15\u0D33\u0D4D‍\u0D15\u0D4D\u0D15\u0D4D \u0D2A\u0D41\u0D24\u0D3F\u0D2F \u0D32\u0D48\u0D38\u0D28\u0D4D‍\u0D38\u0D3F\u0D15\u0D33\u0D46 \u0D15\u0D23\u0D4D\u0D1F\u0D46\u0D24\u0D4D\u0D24\u0D41\u0D28\u0D4D\u0D28\u0D41; \u0D28\u0D3F\u0D32\u0D35\u0D3F\u0D32\u0D41\u0D33\u0D4D\u0D33 \u0D38\u0D46\u0D2F\u0D3F\u0D32\u0D4D‍\u0D38\u0D4D\u0D2E\u0D3E\u0D28\u0D4D‍\u0D2E\u0D3E\u0D30\u0D41\u0D1F\u0D46 \u0D1C\u0D4B\u0D32\u0D3F\u0D38\u0D4D\u0D25\u0D3F\u0D30\u0D24 \u0D09\u0D31\u0D2A\u0D4D\u0D2A\u0D3E\u0D15\u0D4D\u0D15\u0D23\u0D2E\u0D46\u0D28\u0D4D\u0D28\u0D4D \u0D06\u0D35\u0D36\u0D4D\u0D2F\u0D02

  1. Home
  2. KERALA NEWS

റേഷന്‍കടകള്‍ക്ക് പുതിയ ലൈസന്‍സികളെ കണ്ടെത്തുന്നു; നിലവിലുള്ള സെയില്‍സ്മാന്‍മാരുടെ ജോലിസ്ഥിരത ഉറപ്പാക്കണമെന്ന് ആവശ്യം

റേഷന്‍കടകള്‍ക്ക് പുതിയ ലൈസന്‍സികളെ കണ്ടെത്തുന്നു; നിലവിലുള്ള സെയില്‍സ്മാന്‍മാരുടെ ജോലിസ്ഥിരത ഉറപ്പാക്കണമെന്ന് ആവശ്യം


പെരിന്തല്‍മണ്ണ: ജില്ലയിലെ റദ്ദാക്കപ്പെട്ടതും ഒഴിവുണ്ടായതുമായ റേഷന്‍കടകള്‍ക്ക് പുതിയ ലൈസന്‍സികളെ കണ്ടെത്തുമ്പോള്‍ ആ കടകളില്‍ നിലവിലുള്ള സെയില്‍സ്മാന്‍മാരുടെ ജോലിസ്ഥിരത ഉറപ്പാക്കണമെന്ന് കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 

എ.എഫ്.എസ്.എ. ഗോഡൗണുകളില്‍ നിന്ന് റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ചാക്കുകള്‍ കീറിപ്പോയതിനാല്‍ നിരവധി ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗ ശൂന്യമാവുന്നുണ്ട്. ചാക്കുകള്‍ തുന്നി വൃത്തിയാക്കി കയറ്റി കിട്ടുന്നതിന് നടപടി സ്വീകരിക്കണം. റേഷന്‍ സാധനങ്ങള്‍ കയറ്റി റേഷന്‍ കടകളിലേക്ക് എത്തിക്കുന്നത് മുന്‍പ് വ്യാപാരികളെ അറിയിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല. 

കടകളില്‍ സ്റ്റോക്ക് ഉണ്ടായിരുന്നിട്ടും വ്യത്യസ്ത ഇനം കാര്‍ഡുടമകള്‍ക്കുള്ള ചിലയിനം സാധനങ്ങള്‍ സ്റ്റോക്കില്ലാത്തതിന്റെ പേരില്‍ വിതരണം തടസപ്പെടുന്നുണ്ട്. ആയതിനാല്‍ മൈനസ് ബില്ലിങ് സമ്പ്രദായം പുനസ്ഥാപിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. റേഷന്‍കടകളിലെ സ്റ്റോക്ക് പരിശോധന സംബന്ധിച്ചും സ്‌റ്റോക്ക് കണക്കാക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളിലും വലിയ അപാകത സംഭവിക്കുന്നതിനാല്‍ വലിയ തോതില്‍ പിഴ അടപ്പിക്കുന്ന സ്ഥിതി പരിഹരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.  സംസ്ഥാന വൈസ് പ്രസിഡന്റ് കബീര്‍ അമ്പാനത്ത്, ജില്ലാ സെക്രട്ടറി കെ. ശ്രീധരന്‍, സുരേഷ് നിലമ്പൂര്‍ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.