\u0D26\u0D3F\u0D32\u0D40\u0D2A\u0D3F\u0D28\u0D46\u0D24\u0D3F\u0D30\u0D46 \u0D0E\u0D2B\u0D4D.\u0D10.\u0D06\u0D7C. \u0D38\u0D2E\u0D7C\u0D2A\u0D4D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. KERALA NEWS

ദിലീപിനെതിരെ എഫ്.ഐ.ആർ. സമർപ്പിച്ചു

ദിലീപിനെതിരെ എഫ്.ഐ.ആർ. സമർപ്പിച്ചു 


കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെതിരെ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം എഫ്‌ഐആർ നൽകിയത്. ദിലീപിന്റെ സഹോദരനായ അനൂപ്, സഹോദരി ഭർത്താവായ സൂരജ് എന്നിവരടക്കം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പുതിയ കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. തുടർ നടപടികൾ അന്വേഷണ സംഘം ഇന്നു മുതൽ തുടങ്ങിയേക്കുമെന്നാണ് സചന. ഈ കേസിൽ അറസ്റ്റിനുള്ള സാധ്യത മുന്നിൽ കണ്ട് ദിലീപും സഹോദരനും സഹോദരി ഭർത്താവും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം ഈ കേസിൽ ദിലപിന്റെയും ബന്ധുക്കളുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.