\u0D15\u0D36\u0D4D\u0D2E\u0D40\u0D30\u0D3F\u0D7D \u0D07\u0D28\u0D4D\u0D24\u0D4D\u0D2F\u0D7B \u0D38\u0D48\u0D28\u0D4D\u0D2F\u0D35\u0D41\u0D02 \u0D2D\u0D40\u0D15\u0D30\u0D30\u0D41\u0D2E\u0D3E\u0D2F\u0D41\u0D33\u0D4D\u0D33 \u0D0F\u0D31\u0D4D\u0D31\u0D41\u0D2E\u0D41\u0D1F\u0D4D\u0D1F\u0D32\u0D3F\u0D28\u0D3F\u0D1F\u0D46 \u0D2E\u0D32\u0D2F\u0D3E\u0D33\u0D3F \u0D05\u0D1F\u0D15\u0D4D\u0D15\u0D02 \u0D05\u0D1E\u0D4D\u0D1A\u0D41 \u0D38\u0D48\u0D28\u0D3F\u0D15\u0D7C \u0D07\u0D28\u0D4D\u0D28\u0D32\u0D46 \u0D15\u0D36\u0D4D\u0D2E\u0D40\u0D30\u0D3F\u0D7D \u0D35\u0D40\u0D30\u0D2E\u0D43\u0D24\u0D4D\u0D2F\u0D41 \u0D35\u0D30\u0D3F\u0D1A\u0D41.

  1. Home
  2. KERALA NEWS

കശ്മീരിൽ ഇന്ത്യൻ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ മലയാളി അടക്കം അഞ്ചു സൈനികർ ഇന്നലെ കശ്മീരിൽ വീരമൃത്യു വരിചു.

കശ്മീരിൽ ഇന്ത്യൻ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ മലയാളി ജവാന് വീരമൃത്യു

ജമ്മു കശ്മീരിലെ അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. അനന്തനാഗിലും ബന്ദിപോറയിൽ ഹാജിൻ പ്രദേശത്തും  നടന്ന ഏറ്റുമുട്ടിലിലാണ് രണ്ട് ഭീകരെ വധിച്ചത്. 


കശ്മീ‍‍‌ർ:  സുരൻകോട്ട് വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താൻ ശ്രമിക്കുമ്പോഴായിരുന്നു 5 സൈനികർ കൊല്ലപ്പെട്ടത്.  പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരർ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. 

പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് തീവ്രവാദികളുമായുളള ഏറ്റുമുട്ടലിൽ മലയാളി ജവാൻ വൈശാഖ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര കുടവട്ടൂര്‍ സ്വദേശിയാണ് 24 കാരനായ വൈശാഖ്. 2017ലാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. മഹാരാഷ്ട്രയിലെ പരിശീലനത്തിനു ശേഷം പഞ്ചാബിലായിരുന്നു പോസ്റ്റിംഗ്. തുടര്‍ന്നാണ് പൂഞ്ചിലേക്ക് മാറിയത്. ഞായറാഴ്ചയാണ് വീട്ടുകാരുമായും നാട്ടിലെ കൂട്ടുകാരുമായും വൈശാഖ് അവസാനമായി ഫോണില്‍ സംസാരിച്ചത്. പിന്നെ നാടറിയുന്നത് പ്രിയങ്കരനായ യുവസൈനികന്‍റെ ജീവത്യാഗത്തെ കുറിച്ചുളള വാര്‍ത്തയാണ്.