മുച്ചക്ര വാഹനത്തിന്* *നടപടിയായി* *അദാലത്തിൽ രാജിതയ്ക്ക് ആശ്വാസം*

  1. Home
  2. KERALA NEWS

മുച്ചക്ര വാഹനത്തിന്* *നടപടിയായി* *അദാലത്തിൽ രാജിതയ്ക്ക് ആശ്വാസം*

മുച്ചക്ര വാഹനത്തിന്* *നടപടിയായി* *അദാലത്തിൽ രാജിതയ്ക്ക് ആശ്വാസം*


ആലത്തൂർ. വരുമാന മാർഗം കണ്ടെത്തുന്നതിന്  മുച്ചക്ര വാഹനം വേണമെന്ന ആവശ്യവുമായി  മന്ത്രി എം.ബി രാജേഷിനെ കാണാനെത്തിയ രാജിത വിൻസെന്റിന് ആശ്വാസമായി ആലത്തൂർ താലൂക്ക് തല അദാലത്ത്. ഭർത്താവും ഏഴ്, മൂന്ന് ക്ലാസുകളിൽ പഠിയ്ക്കുന്ന മക്കളുമടങ്ങുന്നതാണ് കാവശ്ശേരി തോണിപ്പാടം വാവുള്യാപുരത്തെ രാജിതയുടെ കുടുംബം. പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ശേഷിയില്ലാത്ത രാജിതയുടെ ഭർത്താവിനും ഒരു കാലിന് പോളിയോ ബാധിച്ച ആളാണ്. ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഭർത്താവിന് കുടലിന് ക്രോണ്സ് രോഗം ബാധിച്ച് ജോലിയ്ക്ക് പോകാനാവാത്ത അവസ്ഥയിലതോടെ കുടുംബത്തിന് വരുമാന മാർഗം ഇല്ലാതായി. ഈ സാഹചര്യത്തിലാണ് രാജിത ഒരു വാഹനമുണ്ടെങ്കിൽ ജോലി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ അദാലത്തിലെത്തിയത്. പരാതി നേരിട്ട് ബോധ്യപ്പെട്ട മന്ത്രി എം.ബി രാജേഷ് കെ.ഡി പ്രസേനൻ എം.എൽ.എ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു എന്നിവരുമായി സംസാരിക്കുകയും ആലത്തൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അപേക്ഷ 'പരിഗണിച്ച് അടുത്ത പദ്ധതി റിവിഷനിൽ ഉൾപ്പെടുത്തി വാഹനം ലഭ്യമാക്കുന്നതിനും നിർദ്ദേശം നൽകി. ഇതോടെ ഉടൻ വാഹനം ലഭ്യമായി ജോലിയ്ക്ക് പോകാനാകുമെന്ന പ്രതീക്ഷയിലാണ് രാജിത മടങ്ങിയത്.