\u0D2C\u0D4D\u0D30\u0D47\u0D15\u0D4D\u0D15\u0D3F\u0D32\u0D4D\u0D32\u0D3E\u0D24\u0D46 \u0D07\u0D28\u0D4D\u0D27\u0D28 \u0D28\u0D3F\u0D30\u0D15\u0D4D\u0D15\u0D4D; \u0D07\u0D28\u0D4D\u0D28\u0D41\u0D02 \u0D15\u0D42\u0D1F\u0D4D\u0D1F\u0D3F

  1. Home
  2. KERALA NEWS

ബ്രേക്കില്ലാതെ ഇന്ധന നിരക്ക്; ഇന്നും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുന്നു. ഡീസലിന് ഇന്ന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 19 ദിവസം കൊണ്ട് ഡീസലിന് അഞ്ച് രൂപ 13 പൈസയും പെട്രോളിന് മൂന്ന് രൂപ 44 പൈസയുമാണ് വര്‍ധിപ്പിച്ചത്.  തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില 101 രൂപയിലേക്ക് അടുക്കുകയാണ്. 100 രൂപ 57 പൈസയാണ് ഒരു ലിറ്ററിന്. പെട്രോളിന് 107 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ഒരു ലിറ്ററിന് 105 രൂപ 10 പൈസയാണ് നിരക്ക്. ഡീസല്‍ വില 98 രൂപ 74 പൈസയും.  കോഴിക്കോട് പെട്രോള്‍ വില 105 രൂപ പിന്നിട്ടു. പെട്രോള്‍ ഒരു ലിറ്ററിന് 105 രൂപ 26 പൈസയാണ് പുതിയ നിരക്ക്. ഡീസല്‍ വില 99 രൂപയിലേക്ക് അടുക്കുകയാണ്. ഒരു ലിറ്ററിന് 98 രൂപ 93 പൈസയാണ് വില.


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുന്നു. ഡീസലിന് ഇന്ന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 19 ദിവസം കൊണ്ട് ഡീസലിന് അഞ്ച് രൂപ 13 പൈസയും പെട്രോളിന് മൂന്ന് രൂപ 44 പൈസയുമാണ് വര്‍ധിപ്പിച്ചത്.തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില 101 രൂപയിലേക്ക് അടുക്കുകയാണ്. 100 രൂപ 57 പൈസയാണ് ഒരു ലിറ്ററിന്. പെട്രോളിന് 107 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ഒരു ലിറ്ററിന് 105 രൂപ 10 പൈസയാണ് നിരക്ക്. ഡീസല്‍ വില 98 രൂപ 74 പൈസയും.കോഴിക്കോട് പെട്രോള്‍ വില 105 രൂപ പിന്നിട്ടു. പെട്രോള്‍ ഒരു ലിറ്ററിന് 105 രൂപ 26 പൈസയാണ് പുതിയ നിരക്ക്. ഡീസല്‍ വില 99 രൂപയിലേക്ക് അടുക്കുകയാണ്. ഒരു ലിറ്ററിന് 98 രൂപ 93 പൈസയാണ് വില.