48 \u0D30\u0D42\u0D2A\u0D2F\u0D4D\u0D15\u0D4D\u0D15\u0D4D \u0D38\u0D7C\u0D15\u0D4D\u0D15\u0D3E\u0D30\u0D3F\u0D28\u0D4D\u0D31\u0D46 \u0D24\u0D15\u0D4D\u0D15\u0D3E\u0D33\u0D3F \u0D1C\u0D28\u0D19\u0D4D\u0D19\u0D33\u0D3F\u0D32\u0D47\u0D15\u0D4D\u0D15\u0D4D

  1. Home
  2. KERALA NEWS

48 രൂപയ്ക്ക് സർക്കാരിന്റെ തക്കാളി ജനങ്ങളിലേക്ക്

tomatto


കേരളത്തിലെ പച്ചക്കറി വില വര്‍ദ്ധിച്ച സാഹചര്യത്തിൽ നിര്‍ണായക ഇടപെടലിന്റെ ഭാഗമായി ആന്ധ്രയില്‍ നിന്ന് 10 ടണ്‍ തക്കാളിയാണ് കൃഷിവകുപ്പ് നേരിട്ട് ശേഖരിച്ചു സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. ചില്ലറ വിപണിയില്‍ 53 മുതല്‍ 58 രൂപവരെ വിലയുള്ള തക്കാളി, എറണാകുളം വരെയുള്ള ജില്ലകളിലെ ഹോര്‍ട്ടികോര്‍പ്പ് ഔട്‌ലെറ്റുകള്‍ വഴി കിലോക്ക് 48 രൂപയ്ക്കാണ് ജനങ്ങളിലേക്ക് എത്തുന്നത്. 

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് പച്ചക്കറി വില നിയന്ത്രിക്കാൻ ജനുവരി ആദ്യആഴ്ച വരെ,തമിഴ്നാട് ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറി സംഭരണം തുടരാനാണ് തീരുമാനം. 

thakkali

തമിഴ്നാട്ടിലെയും ആന്ധ്രയിലെയും കർഷകരുമായി ഹോർട്ടികോർപ് ധാരണാപത്രം ഒപ്പിട്ട് പച്ചക്കറി വില നിയന്ത്രിക്കാന്‍ ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി നേരിട്ട് സംഭരിക്കുന്ന നടപടിയിലേക്കാണ് കൃഷി വകുപ്പ് കടന്നിരിക്കുന്നത്. പച്ചക്കറിയുടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് കേരളത്തിലെത്തിക്കുന്നത്. പച്ചക്കറി വില ക്രമാതീതമായി കുതിച്ചുയർന്നതോടെയാണ് ഇത് നിയന്ത്രിക്കാൻ നടപടികൾ ആരംഭിച്ചത്.