\u0D15\u0D3E\u0D31\u0D3F\u0D32\u0D46\u0D24\u0D4D\u0D24\u0D3F \u0D2B\u0D4B\u0D7A \u0D1A\u0D46\u0D2F\u0D4D\u0D24\u0D41\u0D15\u0D46\u0D3E\u0D23\u0D4D\u0D1F\u0D4D \u0D28\u0D1F\u0D28\u0D4D\u0D28\u0D4D \u0D1F\u0D4D\u0D30\u0D46\u0D2F\u0D3F\u0D28\u0D3F\u0D28\u0D4D \u0D2E\u0D41\u0D28\u0D4D\u0D28\u0D3F\u0D7D \u0D1A\u0D3E\u0D1F\u0D3F \u0D2F\u0D41\u0D35\u0D3E\u0D35\u0D4D \u0D1C\u0D40\u0D35\u0D28\u0D46\u0D3E\u0D1F\u0D41\u0D15\u0D4D\u0D15\u0D3F

  1. Home
  2. KERALA NEWS

കാറിലെത്തി ഫോൺ ചെയ്തുകൊണ്ട് നടന്ന് ട്രെയിനിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി

കാറിലെത്തി ഫോൺ ചെയ്തുകൊണ്ട് നടന്ന് ട്രെയിനിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി


കോട്ടയം: മുട്ടമ്പലത്ത് കാറിലെത്തി പുറത്തിറങ്ങിയ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. 

കോട്ടയം പള്ളിത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) ആണ് മരിച്ചത്.  

ഇന്ന് രാവിലെ ജോലി സ്ഥലത്തേക്ക് പോകുംവഴി മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപത്തുവച്ചാണ് സംഭവം. റെയിൽവേ ഗേറ്റിനടുത്തേക്ക് കാറിലെത്തിയ ഹരികൃഷ്ണൻ, വണ്ടി നിർത്തി പുറത്തിറങ്ങിയ ശേഷം ഫോൺ എടുത്ത് ചെവിയോട് ചേർത്തുവച്ച് റെയിൽവേ ട്രാക്കിലേക്ക് നടന്നു.

പെട്ടെന്ന് ട്രെയിൻ വന്നപ്പോൾ ട്രാക്കിലേക്ക് എടുത്തുചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂം ജനറൽ മാനേജറായിരുന്നു ഹരികൃഷണഅൻ. 

പരേതനായ പത്മനാഭൻ നായരാണ് പിതാവ്. 

ലക്ഷ്മിയാണ് ഹരിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്.

 ശ്രദ്ധിക്കുക: ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056