ചരിത്ര ഉത്തരവ്; ഇനി ബോയ്സ്-ഗേൾസ് സ്കൂളുകളില്ല; എല്ലാ സ്കൂളുകളും മിക്സഡ് ആക്കണം; ബാലാവകാശ കമ്മീഷൻ

  1. Home
  2. KERALA NEWS

ചരിത്ര ഉത്തരവ്; ഇനി ബോയ്സ്-ഗേൾസ് സ്കൂളുകളില്ല; എല്ലാ സ്കൂളുകളും മിക്സഡ് ആക്കണം; ബാലാവകാശ കമ്മീഷൻ

School


തിരുവനന്തപുരം: ചരിത്ര ഉത്തരവ് പുറത്തിറക്കി ബാലാവകാശ കമ്മീഷൻ. സംസ്ഥാനത്ത് ബോയ്‌സ്-ഗേൾസ് സ്‌കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. 
അടുത്ത അധ്യായന വർഷം മുതൽ എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂൾ ആക്കണമെന്നാണ് ഉത്തരവ്.സഹവിദ്യാഭ്യാസം നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി ഒരുക്കണമെന്നും ബാലവകാശ കമ്മീഷൻ നിർദേശിച്ചു.
ഇതിന് വേണ്ടി ശൗചാലയ സംവിധാനങ്ങൾ ഉൾപ്പെടെ ഉറപ്പാക്കണം. ഇതിന് ആവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. കമ്മീഷൻ നിർദേശം സർക്കാർ നടപ്പിലാക്കുകയാണെങ്കിൽ ലിം​ഗനീതി ഉറപ്പു വരുത്താനുള്ള ശ്രമങ്ങളിൽ രാജ്യത്തിന് തന്നെ മാതൃകയാവാൻ കേരളത്തിനാവും.