ഏക ഭാരതം ശ്രേഷ്ഠ ഭാരതം ’ യുവസംഗം കാമ്പെയ്‌നിന് കീഴിൽ ഉത്തർപ്രദേശിൽ നിന്നുള്ള പ്രതിനിധികൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള നോഡൽ ഇൻസ്റ്റിറ്റ്യൂട്ടായി പാലക്കാട് ഐഐടി നിശ്ചയിക്കപ്പെട്ടു

  1. Home
  2. KERALA NEWS

ഏക ഭാരതം ശ്രേഷ്ഠ ഭാരതം ’ യുവസംഗം കാമ്പെയ്‌നിന് കീഴിൽ ഉത്തർപ്രദേശിൽ നിന്നുള്ള പ്രതിനിധികൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള നോഡൽ ഇൻസ്റ്റിറ്റ്യൂട്ടായി പാലക്കാട് ഐഐടി നിശ്ചയിക്കപ്പെട്ടു

Iit


പാലക്കാട്: കേന്ദ്രഗവൺമെന്റിന്റെ  സംരംഭമായ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' യുവസംഗം രണ്ടാം ഘട്ട കാമ്പെയ്‌നിന്  കീഴിൽ ഉത്തർപ്രദേശിൽ നിന്നുള്ള പ്രതിനിധികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള    നോഡൽ സ്ഥാപനം ആയി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)  പാലക്കാട് (നിശ്ചയിക്കപ്പെട്ടു. സാംസ്കാരിക വിദ്യാഭ്യാസ പരിപാടികൾ ഉൾക്കൊള്ളുന്ന  ഏകഭാരതം ശ്രേഷ്ഠ ഭാരതം പദ്ധതിക്ക് കീഴിൽ  വിദ്യാഭ്യാസ മന്ത്രാലയം ഏകോപിപ്പിക്കുന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമാണ് യുവ സംഗം.

 ഈ പ്രോഗ്രാമിന് കീഴിൽ ഐ.ഐ.ടി പാലക്കാട് മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അലഹബാദുമായി (എംഎൻഎൻഐടി) ചേർന്ന്  പ്രവർത്തിക്കും.   കേരളത്തിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള പ്രതിനിധികൾക്ക് യഥാക്രമം ഈ രണ്ട് സ്ഥാപനങ്ങളും ആതിഥേയത്വം വഹിക്കും .

ഏക് ഭാരത് ശ്രേഷ്ഠ ഭാരത് യുവസംഗമം എന്ന പരിപാടി ഒരു ദേശീയ ഉദ്ഗ്രഥന സംരംഭമാണ് ലക്ഷ്യമിടുന്നത്.സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങൾ ജോടിയാക്കൽ എന്ന ആശയത്തിലൂടെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തമ്മിൽ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും വ്യത്യസ്തരായ ആളുകൾക്കിടയിൽ പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
 ഈ അടിസ്ഥാനത്തിൽ കേരളവും ഉത്തർപ്രദേശുമാണ് ജോഡി സംസ്ഥാനങ്ങൾ .

ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥികളും ജോലി ചെയ്യുന്നവരും സ്വയം തൊഴിൽ ചെയ്യുന്നവരും ഉൾപ്പെടെ 18 നും 30 നും ഇടയിൽ പ്രായമുള്ള 45 യുവാക്കളുടെ ഒരു സംഘം    ഐഐടി പാലക്കാട് സന്ദർശിക്കും. കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും അവർ അടുത്തറിയും . അവരുടെ ഒരാഴ്ചത്തെ സന്ദർശന വേളയിൽ, പ്രതിനിധികൾക്ക് ആതിഥേയ സംസ്ഥാനത്തിന്റെ പര്യടൻ (ടൂറിസം), പരമ്പര  (പാരമ്പര്യങ്ങൾ), പ്രഗതി (വികസനം), പരസ്പർ സമ്പർക്ക് (ആളുകൾ തമ്മിലുള്ള പരസ്പര  സമ്പർക്കം), പ്രോദ്യോഗിക് (സാങ്കേതികവിദ്യ)  തുടങ്ങിയ അഞ്ചോളം വിവിധ മേഖലകളിലെ വൈവിധ്യമാർന്ന വശങ്ങൾ അനുഭവിക്കാനും പഠിക്കാനും അവസരമുണ്ട്.

കാലടി ശ്രീ ശങ്കര സ്തൂപം, കോടനാട് ആന പരിശീലന കേന്ദ്രം, പറമ്പിക്കുളം, കുത്താമ്പുള്ളി കൈത്തറി ഗ്രാമം, കൽപ്പാത്തി പൈതൃക ഗ്രാമം, മലമ്പുഴ ഡാം,  ബി.ഇ.എം.എൽ.വ്യാവസായിക സന്ദർശനം, പുതുശ്ശേരി പഞ്ചായത്ത്, പ്രാദേശിക സമൂഹവുമായുള്ള ആശയവിനിമയം എന്നിവിടങ്ങളിലെ സന്ദർശനം പരിപാടിയിൽ ഉൾപ്പെടുന്നു.

'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' യുവസംഗം കാമ്പെയ്‌ൻ വിവിധ സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവ  തമ്മിലുള്ള ഘടനാപരമായ സാംസ്കാരിക ബന്ധം, ഭാഷാപഠനം, സംസ്കാരം, പാരമ്പര്യങ്ങൾ, സംഗീതം, വിനോദസഞ്ചാരം, പാചകരീതി, കായികം, മികച്ച മാതൃകകൾ പങ്കിടൽ തുടങ്ങിയവയുമായ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നു. ഈ യുവജന കൈമാറ്റ പരിപാടി സാംസ്കാരിക ധാരണ  പ്രോത്സാഹിപ്പിക്കുക മാത്രമല്ല ഉത്തർപ്രദേശിലെയും കേരളത്തിലെയും ജനങ്ങൾക്കിടയിൽ ആഴത്തിലുള്ള ബന്ധം സുഗമമാക്കുന്നു. ഏകീകൃതവും സാംസ്കാരിക സമ്പന്നവുമായ ഇന്ത്യയുടെ മൊത്തത്തിലുള്ള കാഴ്ചപ്പാടിന് ഇത് സംഭാവന ചെയ്യുന്നു