\u0D05\u0D28\u0D27\u0D3F\u0D15\u0D43\u0D24 \u0D38\u0D4D\u0D35\u0D24\u0D4D\u0D24\u0D4D; \u0D15\u0D46 \u0D38\u0D41\u0D27\u0D3E\u0D15\u0D30\u0D28\u0D46\u0D24\u0D3F\u0D30\u0D46 \u0D05\u0D28\u0D4D\u0D35\u0D47\u0D37\u0D23\u0D24\u0D4D\u0D24\u0D3F\u0D28\u0D4D \u0D35\u0D3F\u0D1C\u0D3F\u0D32\u0D7B\u0D38\u0D4D \u0D36\u0D41\u0D2A\u0D3E\u0D7C\u0D36.

  1. Home
  2. KERALA NEWS

അനധികൃത സ്വത്ത്; കെ സുധാകരനെതിരെ അന്വേഷണത്തിന് വിജിലൻസ് ശുപാർശ.

അനധികൃത സ്വത്ത്;  കെ സുധാകരനെതിരെ അന്വേഷണത്തിന് വിജിലൻസ് ശുപാർശ.

1987 മുതല്‍ 93 വരെ സുധാകരന്‍റെ ഡ്രൈവറായിരുന്നു  പ്രശാന്ത് ബാബു. 


തിരുവനന്തപുരം; കെ. കരുണാകരന്‍ ട്രസ്റ്റ്,  കണ്ണൂര്‍ ഡിസിസി ഓഫീസ് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് സുധാകരന്‍ അഴിമതി നടത്തിയെന്നും അനധികൃത സ്വത്ത് സന്പാദിച്ചെന്നുമായിരുന്നു ആരോപണം. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാല ജൂണ്‍ ഏഴിന് പ്രശാന്ത് ബാബു വിജിലന്‍സിന് ഈ വിഷയത്തില്‍ പരാതി നല്‍കുകയായിരുന്നു, പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി. പരാതിയിൽ കഴമ്പുണ്ടോയെന്നായിരുന്നു പ്രാഥമിക പരിശോധന. വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി..