ഇമാം ബുഖാരി സുന്നി സെക്കണ്ടറി മദ്റസ ന്യൂ ബ്ലോക്ക് നാടിന് സമർപ്പിച്ചു

  1. Home
  2. KERALA NEWS

ഇമാം ബുഖാരി സുന്നി സെക്കണ്ടറി മദ്റസ ന്യൂ ബ്ലോക്ക് നാടിന് സമർപ്പിച്ചു

ഇമാം ബുഖാരി സുന്നി സെക്കണ്ടറി മദ്റസ ന്യൂ ബ്ലോക്ക് നാടിന് സമർപ്പിച്ചു*


ചെർപ്പുളശ്ശേരി. നെല്ലായ ഇമാം ബുഖാരി സുന്നി സെക്കണ്ടറി മദ്റസ ന്യൂ ബ്ലോക്ക്  സയ്യിദ് ശിഹാബുദ്ദീൻ അഹ്‌ദൽ മുത്തനൂർ തങ്ങൾ നാടിന് സമർപ്പിച്ചു 
തുടർന്ന് നടന്ന പൊതു സമ്മേളനം സയ്യിദ് ഹിബത്തുല്ലാഹ് തങ്ങൾ കുരുവമ്പലം പ്രാരംഭ പ്രാർത്ഥന നടത്തി 
എസ് എം എ സംസ്ഥാന ജനറൽ സെക്രട്ടറി മാരായമംഗലം അബ്ദുറഹ്‌മാൻ ഫൈസി അധ്യക്ഷത വഹിച്ചു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം കൻസുൽ ഫുഖഹാഅ് കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം ഉദ്ഘാടനം ചെയ്തു സിദ്ദീഖ് സഖാഫി അരിയൂർ മുഖ്യ പ്രഭാഷണം നടത്തി അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ് കൺവീനർ ഹസൈനാർ നദ്‌വി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പാലക്കാട് ജില്ലാ ഉപാധ്യക്ഷൻ ഉമർ ഫൈസി മാരായമംഗലം സംസാരിച്ചു 
സമാപന പ്രാർത്ഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്‌ദൽ മുത്തനൂർ തങ്ങൾ നേതൃത്വം നൽകി
 ഹംസക്കോയ ബാഖവി കടലുണ്ടി, അബൂബക്കർ ബാഖവി ആനമങ്ങാട്, അബൂബക്കർ മുസ്‌ലിയാർ പൂതക്കാട്, ജമാലുദ്ദീൻ ഫൈസി പൂതക്കാട്, മുഹമ്മദലി ഫൈസി കൂടല്ലൂർ, മുഹമ്മദ് കുട്ടി ഹാജി നെല്ലായ, ശരീഫ്  ചെർപ്പുളശ്ശേരി, ഉമർ സഖാഫി മാവുണ്ടിരി, അശ്റഫ് ചെർപ്പുളശ്ശേരി, തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു
അബ്ദുറശീദ് സഖാഫി പട്ടിശ്ശേരി സ്വാഗതവും സി സൈതലവി മോളൂർ നന്ദിയും പറഞ്ഞു