കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാൻ തയ്യാറെന്ന് കെ സുധാകരൻ.

  1. Home
  2. KERALA NEWS

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാൻ തയ്യാറെന്ന് കെ സുധാകരൻ.

K sudhakaran


കൊച്ചി> കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാൻ തയ്യാറെന്ന് കെ സുധാകരൻ. അതിനെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നും പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നും തന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാവില്ലെന്നും സുധാകരൻ പറഞ്ഞു. പുരാവസ്‌തു തട്ടിപ്പിലെ വഞ്ചനാക്കേസിൽ അറസ്റ്റിലായതിനെ കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.

'ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കും. മാറി നിൽക്കുന്ന കാര്യം ചർച്ച ചെയ്യുകയാണ്.  പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നും തന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാവില്ല. കോടതിയിൽ വിശ്വാസമുണ്ട്. നൂറു ശതമാനം നിരപരാധിയാണ്. കേസിനെ ഫെയ്‌സ് ചെയ്യാൻ മടിയില്ല, ഭയവില്ല. ആശങ്കയുമില്ല'- സുധാകരൻ പറഞ്ഞു.