\u0D15\u0D32\u0D3E\u0D2E\u0D23\u0D4D\u0D21\u0D32\u0D02 \u0D15\u0D41\u0D1F\u0D4D\u0D1F\u0D28\u0D3E\u0D36\u0D3E\u0D7B \u0D28\u0D3F\u0D30\u0D4D\u0D2F\u0D3E\u0D24\u0D28\u0D3E\u0D2F\u0D3F , \u0D35\u0D3F\u0D1F\u0D2A\u0D31\u0D1E\u0D4D\u0D1E\u0D24\u0D4D \u0D15\u0D25\u0D15\u0D33\u0D3F\u0D2F\u0D3F\u0D32\u0D46 \u0D15\u0D41\u0D32\u0D2A\u0D24\u0D3F

  1. Home
  2. KERALA NEWS

കലാമണ്ഡലം കുട്ടനാശാൻ നിര്യാതനായി , വിടപറഞ്ഞത് കഥകളിയിലെ കുലപതി

വിടപറഞ്ഞത് കഥകളിയിലെ കുലപതി


ചെർപ്പുളശ്ശേരി .കഥകളി നടൻ കലാമണ്ഡലം കുട്ടനാശാൻ (85 ) അന്തരിച്ചു .ദീർഘ നാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു .വെള്ളിനേഴി അടക്കാപുത്തൂർ ലീല നിവാസിൽ കുട്ടനാശാൻ ദക്ഷൻ കുട്ടൻ എന്നപേരിൽ കഥകളി രംഗത്ത് പ്രശസ്തനാണ്.കുട്ടിക്കാലത്തു കഥകളി ഭ്രമം മൂത്തു കലാമണ്ഡലത്തിൽ കഥകളി അഭ്യസിച്ചു .1940 കളിൽ കലാമണ്ഡലം ഗോപി ,കെ ജി വാസുദേവൻ എന്നിവരോടൊപ്പം കലാമണ്ഡലത്തിൽ; നിറഞ്ഞു നിന്നു .


തുടർന്ന് ഉണ്ണായിവാര്യർ കഥകളി കേന്ദ്രത്തിൽ അധ്യാപകനായി .ചിട്ടയായ അഭ്യസന രീതി പിന്തുടർന്ന കുട്ടനാശാൻ ദീർഘകാലം പ്രവർത്തിക്കുകയും അവിടന്ന് വിരമി ക്കുകയും ചെയ്തു .പച്ച വേഷത്തിൽ തിളങ്ങിയ കുട്ടനാശാന്റെ ദക്ഷൻ എന്ന കഥാപാത്രം പ്രസിദ്ധമാണ് .കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട് .പ്രഗത്ഭരായ നിരവധി  ശിഷ്യരും ഇദ്ദേഹത്തിനുണ്ട് .സംസ്കാരം നാളെ നടക്കും .ലീലയാണ് ഭാര്യ .ഉഷ ,ഗീത ,സതി എന്നിവർ മക്കളാണ്