ടി .ആർ.കെ യിൽ കലോത്സവത്തിന് തിരിതെളിഞ്ഞു

  1. Home
  2. KERALA NEWS

ടി .ആർ.കെ യിൽ കലോത്സവത്തിന് തിരിതെളിഞ്ഞു

ടി


വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിൽ സ്ക്കൂൾ തല കലോത്സവത്തിന് തിരി തെളിഞ്ഞു.ടി.ആർ.കെ. പൂർവ്വ വിദ്യാർത്ഥിനിയും പ്രമുഖ നർത്തകിയുമായ സൂര്യ.എസ്.നയന കലോത്സവം ഉത്ഘാടനം ചെയ്തു.ആർ.കെ യിൽ കലോത്സവത്തിന് തിരിതെളിഞ്ഞു. പി.ടി.എ പ്രസിഡണ്ട് പി.രാമൻകുട്ടി അധ്യക്ഷനായി. സ്ക്കൂൾ ഹെഡ്മാസ്റ്റർ പി.ജഗദീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ പി.ടി.എ എക്സിക്യൂട്ടീവ് അംഗം സതീഷ്.പി., ഗ്രേസ് പുലിക്കോട്ടിൽ, കെ.കെ.രാജേഷ് എന്നിവർ ആശംസകൾ നേർന്നു.എൻ.ഷാജി നന്ദി പറഞ്ഞു. രണ്ടു ദിവസമായി നടക്കുന്ന കലോത്സവം മൂന്നു വേദികളിലായി അരങ്ങേറും.ഭരതനാട്യം., മോഹിനിയാട്ടം, കുച്ചുപ്പുടി എന്നീ ക്ലാസ്സിക്ക് കലകൾക്ക് പുറമേ തിരുവാതിര കളി, ഒപ്പന, കോൽകളി, തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ മാറ്റുരയ്ക്കും.