\u0D15\u0D23\u0D4D\u0D23\u0D42\u0D7C-\u0D2F\u0D36\u0D4D\u0D35\u0D28\u0D4D\u0D24\u0D4D\u200B\u0D2A\u0D42\u0D7C \u0D0E\u0D15\u0D4D\u200B\u0D38\u0D4D\u200B\u0D2A\u0D4D\u0D30\u0D38\u0D4D\u200B \u0D2A\u0D3E\u0D33\u0D02 \u0D24\u0D46\u0D31\u0D4D\u0D31\u0D3F;

  1. Home
  2. KERALA NEWS

കണ്ണൂർ-യശ്വന്ത്​പൂർ എക്​സ്​പ്രസ്​ പാളം തെറ്റി;

കണ്ണൂർ-യശ്വന്ത്​പൂർ എക്​സ്​പ്രസ്​ പാളം തെറ്റി;


കണ്ണൂർ : എ.സിയടക്കം അഞ്ചോളം ബോഗികളാണ്​ അപകടത്തിൽപ്പെട്ടത്​
ബംഗളൂരു: വ്യാഴാഴ്​ച വൈകീട്ട്​ കണ്ണൂരിൽനിന്ന്​ ബംഗളൂരുവിലേക്ക്​ പുറപ്പെട്ട കണ്ണൂർ-യശ്വന്ത്​പൂർ സ്​പെഷ്യൽ എക്​സ്​പ്രസ്​ (07390) തമിഴ്​നാട്​ ധർമപുരിക്ക്​ സമീപം പാളം തെറ്റി.

വെള്ളിയാഴ്​ച പുലർച്ചെ 3.45ഒാടെ സേലം- ബംഗളൂരു റൂട്ടിൽ മുത്തംപട്ടി-ശിവദി സ്​റ്റേറഷനുകൾക്കിടയിലാണ്​ സംഭവം. ട്രെയിൻ ഒാടിക്കൊണ്ടിരിക്കെ എൻജിന്​ സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല്​ വന്നിടിച്ചതാണ്​ അപകടകാരണമെന്ന്​ കരുതുന്നു.

അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. ചവിട്ടുപടിക്കുപുറമെ എ.സി ബോഗിയിലെ ഗ്ലാസുകളും തകർന്നു. സീറ്റുകളും മറ്റും ഇളകി മാറി.