കോട്ടക്കൽ ശിവരാമന്റെ ആത്മകഥ സ്ത്രൈണം ഞായറാഴ്ച പ്രകാശനം ചെയ്യും

ചെർപ്പുളശ്ശേരി. കഥകളിയിൽ സ്ത്രീ വേഷത്തിന് പുതിയ ഭാവതലങ്ങൾ നൽകിയ അനുഗ്രഹീതനായ കഥകളി നടൻ കോട്ടക്കൽ ശിവരാമന്റെ ആത്മകഥ സ്ത്രൈണം എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റംബർ 10 ഞായറാഴ്ച രാവിലെ 10 മണിക്ക് കാറൽമണ്ണ കുഞ്ചുനായർ ട്രസ്റ്റ് ഹാളിൽ നടക്കും.
കഥകളി നടൻ കലാമണ്ഡലം ഗോപി ഡോക്ടർ പി.ബാലചന്ദ്രന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ചടങ്ങിൽ ആർട്ടിസ്റ്റ് മദനൻ പങ്കെടുക്കും