\u0D1A\u0D46\u0D7C\u0D2A\u0D4D\u0D2A\u0D41\u0D32\u0D36\u0D4D\u0D36\u0D47\u0D30\u0D3F\u0D2F\u0D3F\u0D7D \u0D15\u0D46.\u0D0E\u0D38\u0D4D.\u0D1F\u0D3F.\u0D0E \u0D2F\u0D41\u0D1F\u0D46 \u0D35\u0D28\u0D3F\u0D24\u0D3E \u0D05\u0D27\u0D4D\u0D2F\u0D3E\u0D2A\u0D15 \u0D38\u0D02\u0D17\u0D2E\u0D02

  1. Home
  2. KERALA NEWS

ചെർപ്പുലശ്ശേരിയിൽ കെ.എസ്.ടി.എ യുടെ വനിതാ അധ്യാപക സംഗമം

കടലായി കെ.എസ്.ടി.എയുടെ വനിതാ അധ്യാപക സംഗമം


കെ.എസ്.ടി.എ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ അധ്യാപക സംഗമം മഹിളകളുടെ വൻ കടലായി മാറി. ദേശീയ അധ്യാപികാ  ദിനാഘോഷത്തിൻ്റെ ഭാഗമായാണ് ചെർപ്പുളശ്ശേരിയിൽ സംഗമം സംഘടിപ്പിച്ചത്. അധ്യാപക കലാവേദി അവതരിപ്പിച്ച കവിതകളും സംഗീത ശിൽപവും വിപ്ലവഗാനങ്ങളും സംഗമത്തിന് മുന്നോടിയായി ഉണ്ടായിരുന്നു. തുടർന്ന് പൊതു സമ്മേളനം നടന്നു.


     അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡണ്ട്  പി.കെ.സൈനബ സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലേതു പോലുള്ള സ്ത്രീ ശാക്തീകരണം ഇന്ത്യയാകെ പടർത്താൻ അവർ ആഹ്വാനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബദറുന്നീസ.കെ അധ്യക്ഷയായിരുന്നു.

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോൾ, നൗഷാദലി.എം.കെ, അരുൺകുമാർ.എം.എ, മഹേഷ് കുമാർ.എം.ആർ, ഉമാ മഹേശ്വരി തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ നന്ദകുമാർ സ്വാഗതവും കൺവീനർ എൻ.എം.ഗീത നന്ദിയും പറഞ്ഞു.