\u0D07\u0D1F\u0D24\u0D4D \u0D2E\u0D41\u0D28\u0D4D\u0D28\u0D23\u0D3F\u0D2F\u0D3F\u0D7D \u0D1A\u0D47\u0D30\u0D3F\u0D2A\u0D4D\u0D2A\u0D4B\u0D30\u0D4D.

  1. Home
  2. KERALA NEWS

ഇടത് മുന്നണിയിൽ ചേരിപ്പോര്.

ഇടത് മുന്നണിയിൽ ചേരിപ്പോര്.


തിരുവനന്തപുരം: കോൺഗ്രസിൻറെ ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തിയെക്കുറിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വം പരസ്യമായി അഭിപ്രായപ്രകടനം നടത്തിയതിന് പിന്നാലെ ഇടത് മുന്നണിയിൽ ചേരിപ്പോര്. വാഗ്വാദവും പരസ്യപ്രതികരണവുമായി സിപിഎം-സിപിഐ നേതാക്കൾ രംഗത്തെത്തിയപ്പോൾ സംഭവം രാഷ്ട്രീയ കേരളത്തിലെ പ്രധാന ചർച്ചയാകുകയാണ്.

കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിലുളള ഇടതുപക്ഷത്തിന് കഴിയില്ലെന്നായിരുന്നു സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിൻറെ പ്രസ്താവന. ബിനോയ് വിശ്വത്തിൻറെ പ്രസ്താവന അതിവേഗം കേരളത്തിൻറെ രാഷ്ട്രീയ ഭൂപടത്തിൽ ചർച്ചയായതോടെ പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. പിന്നാലെ കോൺഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദൽ സാധ്യമാകില്ലെന്ന് തുറന്നടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി കൂടി എത്തിയതോടെ കളം മുറുകി.

ബിനോയ് വിശ്വത്തിൻറെ കോൺഗ്രസ് അനുകൂല ലൈനിനെ പിന്തുണച്ച് സി.പി.ഐ മുഖപത്രം ജനയുഗം എഡിറ്റോറിയൽ എഴുതിയപ്പോൾ കോടിയേരി ദേശാഭിമാനിയിലൂടെ തിരിച്ചടിച്ചു. സംഘപരിവാറിൻറെ വർഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീർക്കാൻ തയ്യാറാകാത്ത പാർട്ടിയാണ് കോൺഗ്രസ്‌ എന്നായിരുന്നു കോടിയേരി ദേശാഭിമാനിയിൽ എഴുതിയത്.