\u0D32\u0D4B\u0D15\u0D4D\u0D15\u0D4D\u0D21\u0D57\u0D7A \u0D32\u0D02\u0D18\u0D28\u0D02: \u0D2A\u0D3F\u0D34\u0D2F\u0D3E\u0D2F\u0D3F \u0D32\u0D2D\u0D3F\u0D1A\u0D4D\u0D1A\u0D24\u0D4D 154 \u0D15\u0D4B\u0D1F\u0D3F \u0D30\u0D42\u0D2A, \u0D15\u0D42\u0D1F\u0D41\u0D24\u0D7D \u0D15\u0D47\u0D38\u0D41\u0D15\u0D7E \u0D24\u0D3F\u0D30\u0D41\u0D35\u0D28\u0D28\u0D4D\u0D24\u0D2A\u0D41\u0D30\u0D02 \u0D1C\u0D3F\u0D32\u0D4D\u0D32\u0D2F\u0D3F\u0D7D

  1. Home
  2. KERALA NEWS

ലോക്ക്ഡൗൺ ലംഘനം: പിഴയായി ലഭിച്ചത് 154 കോടി രൂപ, കൂടുതൽ കേസുകൾ തിരുവനന്തപുരം ജില്ലയിൽ

തിരുവനന്തപുരം: കൊവിഡ്-19 ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായിരുന്ന കാലയളവിൽ നിയമലംഘനങ്ങളുടെ പേരിൽ പോലീസ് പിരിച്ചത് 154 കോടി രൂപയെന്ന് റിപ്പോർട്ട്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതടക്കമുള്ള നിയന്ത്രണ ലംഘനങ്ങനങ്ങളിൽ നിന്നാണ് ഇത്രയും തുക പിരിച്ചെടുത്തതെന്ന് പ്രമുഖ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ആദ്യവാരം വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണം ശക്തമായിരുന്ന മാസങ്ങൾ മുതൽ ഒക്ടോബർ മാസംവരെ ആറ് ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാസ്ക് ധരിക്കാതിരിക്കുക, സാമുഹിക അകലം പാലിക്കാതിരിക്കുക, നിയന്ത്രണങ്ങളും നിർദേശങ്ങളും അവഗണിച്ച് വാഹനങ്ങൾ നിരത്തിലിറക്കിയതടക്കമുള്ള സംഭവങ്ങളിൽ 154 കോടി 42 ലക്ഷത്തി 4700 രൂപയാണ് പോലീസ് പിഴയായി വാങ്ങിയത്. ഇക്കാലയളവിൽ 611851 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 1,86,790 കേസുകളാണ് തലസ്ഥാനത്ത് മാത്രം റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ പിഴ ചുമത്തിയത് എറണാകുളം ജില്ലയിലാണ്. 22,41,59,800 രൂപയാണ് എറണാകുളം ജില്ലയിൽ നിന്ന് മാത്രം പിഴയായി ഈടാക്കിയത്. തിരുവനന്തപുരം ജില്ലയിൽ 14,24,43,500 രൂപയും മലപ്പുറത്ത് 13,90,21,500 രൂപയുമാണ് പിഴയായി പിരിച്ചെടുത്തത്. എല്ലാ ജില്ലകളിലും രണ്ട് കോടിയിലധികം രൂപയാണ് പിഴയിനത്തിൽ പിരിച്ചത്. 133 കേസുകൾ രജിസ്റ്റർ ചെയ്ത റെയിൽവെ പോലീസ് 4,10100 രൂപ ഈടാക്കി. മാസ് ധരിക്കാത്തതിനും സാമുഹിക അകലം പാലിക്കാത്തതിനും 500 രൂപ വീതവും, വാഹനങ്ങളുടെ നിയന്ത്രണ ലംഘനത്തിന് 2000 രൂപയുമാണ് പോലീസ് പിഴയായി ചുമത്തിയത്.സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇളവ് വന്നിട്ടും കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് പിഴ ചുമത്തുന്നത് തുടരുന്നുണ്ട്. കൊവിഡ് ചട്ടങ്ങൾ പാലിച്ച് മാത്രമേ ഇളവുകൾ ഉപയോഗിക്കാൻ പാടുള്ളൂ എന്ന കർശന നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നത് ആശ്വാസം പകരുന്നുണ്ട്.


തിരുവനന്തപുരം: കൊവിഡ്-19 ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായിരുന്ന കാലയളവിൽ നിയമലംഘനങ്ങളുടെ പേരിൽ പോലീസ് പിരിച്ചത് 154 കോടി രൂപയെന്ന് റിപ്പോർട്ട്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതടക്കമുള്ള നിയന്ത്രണ ലംഘനങ്ങനങ്ങളിൽ നിന്നാണ് ഇത്രയും തുക പിരിച്ചെടുത്തതെന്ന് പ്രമുഖ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ ആദ്യവാരം വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണം ശക്തമായിരുന്ന മാസങ്ങൾ മുതൽ ഒക്ടോബർ മാസംവരെ ആറ് ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാസ്ക് ധരിക്കാതിരിക്കുക, സാമുഹിക അകലം പാലിക്കാതിരിക്കുക, നിയന്ത്രണങ്ങളും നിർദേശങ്ങളും അവഗണിച്ച് വാഹനങ്ങൾ നിരത്തിലിറക്കിയതടക്കമുള്ള സംഭവങ്ങളിൽ 154 കോടി 42 ലക്ഷത്തി 4700 രൂപയാണ് പോലീസ് പിഴയായി വാങ്ങിയത്.ഇക്കാലയളവിൽ 611851 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 1,86,790 കേസുകളാണ് തലസ്ഥാനത്ത് മാത്രം റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ പിഴ ചുമത്തിയത് എറണാകുളം ജില്ലയിലാണ്. 22,41,59,800 രൂപയാണ് എറണാകുളം ജില്ലയിൽ നിന്ന് മാത്രം പിഴയായി ഈടാക്കിയത്.
തിരുവനന്തപുരം ജില്ലയിൽ 14,24,43,500 രൂപയും മലപ്പുറത്ത് 13,90,21,500 രൂപയുമാണ് പിഴയായി പിരിച്ചെടുത്തത്. എല്ലാ ജില്ലകളിലും രണ്ട് കോടിയിലധികം രൂപയാണ് പിഴയിനത്തിൽ പിരിച്ചത്. 133 കേസുകൾ രജിസ്റ്റർ ചെയ്ത റെയിൽവെ പോലീസ് 4,10100 രൂപ ഈടാക്കി. മാസ് ധരിക്കാത്തതിനും സാമുഹിക അകലം പാലിക്കാത്തതിനും 500 രൂപ വീതവും, വാഹനങ്ങളുടെ നിയന്ത്രണ ലംഘനത്തിന് 2000 രൂപയുമാണ് പോലീസ് പിഴയായി ചുമത്തിയത്.സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇളവ് വന്നിട്ടും കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് പിഴ ചുമത്തുന്നത് തുടരുന്നുണ്ട്. കൊവിഡ് ചട്ടങ്ങൾ പാലിച്ച് മാത്രമേ ഇളവുകൾ ഉപയോഗിക്കാൻ പാടുള്ളൂ എന്ന കർശന നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നത് ആശ്വാസം പകരുന്നുണ്ട്.