\u0D15\u0D7C\u0D23\u0D3E\u0D1F\u0D15\u0D2F\u0D3F\u0D7D \u0D28\u0D1F\u0D28\u0D4D\u0D28 \u0D28\u0D3E\u0D37\u0D23\u0D7D \u0D38\u0D2E\u0D41\u0D31\u0D3E\u0D2F\u0D3F \u0D38\u0D4D\u0D2A\u0D4B\u0D7C\u0D1F\u0D4D\u0D38\u0D4D \u0D1A\u0D3E\u0D2E\u0D4D\u0D2A\u0D4D\u0D2F\u0D7B\u0D37\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D7D \u0D15\u0D47\u0D30\u0D33\u0D24\u0D4D\u0D24\u0D46 \u0D2A\u0D4D\u0D30\u0D24\u0D3F\u0D28\u0D3F\u0D27\u0D40\u0D15\u0D30\u0D3F\u0D1A\u0D4D\u0D1A\u0D4D\u0D15\u0D4D\u0D15\u0D4D \u0D2E\u0D32\u0D2F\u0D3E\u0D33\u0D3F \u0D17\u0D4B\u0D7E\u0D21\u0D4D \u0D2E\u0D46\u0D21\u0D7D

  1. Home
  2. KERALA NEWS

കർണാടകയിൽ നടന്ന നാഷണൽ സമുറായി സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച്ക്ക് മലയാളി ഗോൾഡ് മെഡൽ

സമുദ്ര പഠനത്തിന് ഇന്ത്യയില്‍ നിന്നും പട്ടാമ്പിക്കാരിക്ക് അവസരം


ഏലംകുളം: കർണാടകയിലെ ബിദാർ സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന നാഷണൽ സമുറായി സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ഏക മലയാളി ഏലംകുളം സ്വദേശി സുബ്രഹ്മണ്യനാണ് ഗോൾഡ് മെഡൽ നേടിയത്.  2022 ൽ ജപ്പാനിലെ ഓക്കിനവായിൽ നടക്കുന്ന വേൾഡ് സമുറായി ചാമ്പ്യൻ ഷിപ്പിലേക്കുള്ള യോഗ്യത നേടി ഫ്രീ സ്റ്റൈൽ 55-60 വിഭാഗത്തിൽ കർണാടകയുടെ മുഹമ്മദ്‌ മെഹബൂബിനെയാണ് സുബ്രഹ്മണ്യൻ  പരാജയപ്പെടുത്തിയത്.

 ആലപ്പുഴ സ്വദേശി ശിവദാസ് ആണ് കേരളത്തിന്റെ മുഖ്യപരിശീലകൻ. ഒരുപാട് പുതുമകകൾ നിറഞ്ഞ സാമൂറായിയുടെ പരിശീലനം കേരളത്തിൽ എല്ലായിടത്തും തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ  കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും ചുരുങ്ങിയത് 6 മാസത്തെ പരിശീലനം കൊണ്ട് ഇതിന്റെ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.  വള്ളുവനാട് സ്കൂൾ ഓഫ് മാർഷൽ ആർട്സ് പെരിന്തൽമണ്ണ, മുതുകുർശ്ശി ക്ലാസ്സുകളിൽ സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ഇതിന്റ പരിശീലനങ്ങൾ ആരംഭിച്ചിരുന്നു.