\u0D0E\u0D2F\u0D30\u0D4D‍ \u0D07\u0D28\u0D4D\u0D24\u0D4D\u0D2F\u0D2F\u0D41\u0D1F\u0D46 \u0D32\u0D23\u0D4D\u0D1F\u0D7B \u0D15\u0D4A\u0D1A\u0D4D\u0D1A\u0D3F \u0D35\u0D3F\u0D2E\u0D3E\u0D28\u0D24\u0D4D\u0D24\u0D3F\u0D32\u0D4D‍ \u0D2E\u0D32\u0D2F\u0D3E\u0D33\u0D3F \u0D2F\u0D41\u0D35\u0D24\u0D3F\u0D15\u0D4D\u0D15\u0D4D \u0D38\u0D41\u0D16\u0D2A\u0D4D\u0D30\u0D38\u0D35\u0D02

  1. Home
  2. KERALA NEWS

എയര്‍ ഇന്ത്യയുടെ ലണ്ടൻ കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം

നെടുമ്പാശ്ശേരി :യാത്രയ്ക്കിടെ എയര്‍ ഇന്ത്യവിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലന്‍ഡനില്‍ നിന്ന് കൊച്ചിക്ക് പുറപ്പെട്ട എയര്‍ ഇന്‍ഡ്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്‍ഡ്യന്‍ സമയം രാത്രി ഏഴുമണിയോടെ വിമാനം ലന്‍ഡനില്‍ നിന്ന് പുറപ്പെട്ട് അധികം വൈകാതെ ഏഴ് മാസം ഗര്‍ഭിണിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. കാബിന്‍ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന്, വിമാനത്തിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെ കണ്ടെത്തി. കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന നാലു നഴ്‌സുമാരും സഹായിക്കാനെത്തി. വിമാനത്തിലെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന ഗാലി താല്‍കാലിക പ്രസവമുറിയാക്കി മാറ്റുകയായിരുന്നു. വിമാനത്തിലെ തലയിണകളും തുണികളും ഉപയോഗിച്ചു. ഫസ്റ്റ് എയ്ഡ് കിറ്റ്, ഫിസിഷ്യന്‍സ് കിറ്റ് തുടങ്ങിയവയായിരുന്നു അടിയന്തര ഘട്ടത്തില്‍ ആശ്രയമായത്.  കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നെങ്കിലും മൂന്നു മണിക്കൂറിനകം യുവതിക്കും കുഞ്ഞിനും മെഡികല്‍ സഹായം അത്യാവശ്യമാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. വിമാനമപ്പോള്‍ കരിങ്കടലിനു കുറുകെ ബള്‍ഗേറിയന്‍ വ്യോമപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്സുമാരുടെയും കാബിന്‍ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും മെഡികല്‍ സഹായം നല്‍കാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക് ഫുര്‍ട് വിമാനത്താവളത്തിലിറക്കി. വനിത പൈലറ്റായ ഷോമ സുര്‍ ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്.  ഫ്രാങ്ക്ഫുര്‍ട് വിമാനത്താവളത്തില്‍ അടിയന്തര മെഡികല്‍ സംവിധാനങ്ങളൊരുക്കിയിരുന്നു. വിമാനമിറങ്ങിയ ഉടന്‍ അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഫ്രാങ്ക് ഫുര്‍ടില്‍ നിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂര്‍ വൈകി ബുധനാഴ്ച രാവിലെ 9.45-ന് കൊച്ചിയിലിറങ്ങി. 210 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടല്‍ നടത്തിയ എയര്‍ ഇന്‍ഡ്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തില്‍ ആദരിച്ചു.


നെടുമ്പാശ്ശേരി :യാത്രയ്ക്കിടെ എയര്‍ ഇന്ത്യവിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലന്‍ഡനില്‍ നിന്ന് കൊച്ചിക്ക് പുറപ്പെട്ട എയര്‍ ഇന്‍ഡ്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്‍ഡ്യന്‍ സമയം രാത്രി ഏഴുമണിയോടെ വിമാനം ലന്‍ഡനില്‍ നിന്ന് പുറപ്പെട്ട് അധികം വൈകാതെ ഏഴ് മാസം ഗര്‍ഭിണിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
കാബിന്‍ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന്, വിമാനത്തിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെ കണ്ടെത്തി. കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന നാലു നഴ്‌സുമാരും സഹായിക്കാനെത്തി. വിമാനത്തിലെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന ഗാലി താല്‍കാലിക പ്രസവമുറിയാക്കി മാറ്റുകയായിരുന്നു. വിമാനത്തിലെ തലയിണകളും തുണികളും ഉപയോഗിച്ചു. ഫസ്റ്റ് എയ്ഡ് കിറ്റ്, ഫിസിഷ്യന്‍സ് കിറ്റ് തുടങ്ങിയവയായിരുന്നു അടിയന്തര ഘട്ടത്തില്‍ ആശ്രയമായത്.കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നെങ്കിലും മൂന്നു മണിക്കൂറിനകം യുവതിക്കും കുഞ്ഞിനും മെഡികല്‍ സഹായം അത്യാവശ്യമാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. വിമാനമപ്പോള്‍ കരിങ്കടലിനു കുറുകെ ബള്‍ഗേറിയന്‍ വ്യോമപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു.
തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്സുമാരുടെയും കാബിന്‍ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും മെഡികല്‍ സഹായം നല്‍കാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക് ഫുര്‍ട് വിമാനത്താവളത്തിലിറക്കി. വനിത പൈലറ്റായ ഷോമ സുര്‍ ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്.ഫ്രാങ്ക്ഫുര്‍ട് വിമാനത്താവളത്തില്‍ അടിയന്തര മെഡികല്‍ സംവിധാനങ്ങളൊരുക്കിയിരുന്നു. വിമാനമിറങ്ങിയ ഉടന്‍ അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഫ്രാങ്ക് ഫുര്‍ടില്‍ നിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂര്‍ വൈകി ബുധനാഴ്ച രാവിലെ 9.45-ന് കൊച്ചിയിലിറങ്ങി. 210 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടല്‍ നടത്തിയ എയര്‍ ഇന്‍ഡ്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തില്‍ ആദരിച്ചു.