സങ്കീർണ്ണമായ ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു, അദാലത്തിന് ഏറെ പ്രാധാന്യം: മന്ത്രി കെ.കൃഷ്ണൻകുട്ടി* *മണ്ണാർക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു*

  1. Home
  2. KERALA NEWS

മണ്ണാർക്കാട്. കഴിഞ്ഞ നാല് അദാലത്തുകളിലായി സാധാരണക്കാരായ ഒട്ടേറെ ജനങ്ങളുടെ  സങ്കീർണ്ണമായ പ്രശ്നങ്ങൾ  പരിഹരിക്കപ്പെട്ടുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കരുതലും കൈത്താങ്ങും  മണ്ണാർക്കാട്  താലൂക്ക് തല പരാതി പരിഹാര അദാലത്ത്   
 എം.ഇ.എസ് കല്ലടി കോളെജ്  ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാലത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.  അദാലത്ത് വേദിയിൽ നേരിട്ട് സ്വീകരിക്കുന്ന പരാതികൾ 30 ദിവസത്തിനകം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റിയ 20 പേരുടെ റേഷൻ കാർഡുകൾ വേദിയിൽ വൈദ്യുത വകുപ്പ് മന്ത്രി കൈമാറി.
 കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് ഉദ്ഘാടന പരിപാടിയിൽ എം.എൽ.എ അഡ്വ. എൻ. ഷംസുദ്ദീൻ അധ്യക്ഷനായി.  മണ്ണാർക്കാട് മുൻസിപ്പൽ ചെയർമാൻ സി. മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ , അലനല്ലൂർ, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂർ, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുറുശ്ശി, കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മുള്ളത്ത് ലത, അക്കര ജസീന, കെ.പി.എം സലീം, ലക്ഷ്മിക്കുട്ടി, എ.ഷൗക്കത്തലി, സതീ രാമരാജൻ, ഒ. നാരായണൻ കുട്ടി, എ. പ്രേമലത, രാമചന്ദ്രൻ മാസ്റ്റർ, ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമ്മലശ്രീ , അസിസ്റ്റന്റ് കലക്ടർ ഡി. രഞ്‌ജിത്ത്, എ.ഡി.എം കെ. മണികണ്ഠൻ,  ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.