\u0D15\u0D42\u0D1F\u0D4D\u0D1F \u0D06\u0D24\u0D4D\u0D2E\u0D39\u0D24\u0D4D\u0D2F\u0D3E\u0D36\u0D4D\u0D30\u0D2E\u0D02; \u0D2E\u0D30\u0D23\u0D02 \u0D2E\u0D42\u0D28\u0D4D\u0D28\u0D3E\u0D2F\u0D3F

  1. Home
  2. KERALA NEWS

കൂട്ട ആത്മഹത്യാശ്രമം; മരണം മൂന്നായി

മകളുടെ വിവാഹം നടത്താനിരിക്കെ കൂട്ട ആത്മഹത്യാശ്രമം; മരണം മൂന്നായി


തലയോലപ്പറമ്പ് ∙ ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ കുടുംബത്തിലെ വീട്ടമ്മയ്ക്കു പിന്നാലെ ഭർത്താവും മൂത്ത മകളും മരിച്ചു. ഇളയ മകളുടെ നില ഗുരുതരം. ബ്രഹ്മമംഗലം കാലായിൽ സുകുമാരൻ (57), ഭാര്യ സീന (54), മൂത്തമകൾ സൂര്യ (26) എന്നിവരാണു മരിച്ചത്. ഇളയ മകൾ സുവർണ (24) ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സൂര്യയുടെ വിവാഹം ഡിസംബർ 12ന് നടത്താനിരിക്കെയാണ് കൂട്ട ആത്മഹത്യ. നിശ്ചയം കഴിഞ്ഞ ശേഷം സൂര്യയ്ക്കു കോവിഡ് ബാധിക്കുകയും മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇത് വിവാഹശേഷമുള്ള കുടുംബജീവിതത്തെ ബാധിക്കുമോ എന്ന ഭയവും വിവാഹം നടത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുമാകാം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.