മണിയമ്പാറ പാലം പൂർത്തീകരണ ഉദ്ഘാടനം നാളെ* *മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും*

  1. Home
  2. KERALA NEWS

മണിയമ്പാറ പാലം പൂർത്തീകരണ ഉദ്ഘാടനം നാളെ* *മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും*

മണിയമ്പാറ പാലം പൂർത്തീകരണ ഉദ്ഘാടനം  നാളെ*  *മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും*


പാലക്കാട്‌. തരൂർ നിയോജകമണ്ഡലത്തിൽ പിലാപ്പുള്ളി - മണിയമ്പാറ റോഡിൽ തോടിന് കുറുകെ നിർമ്മാണം പൂർത്തീകരിച്ച മണിയമ്പാറ പാലത്തിന്റെ ഉദ്ഘാടനം നാളെ (ജൂലൈ 8) ഉച്ചയ്ക്ക് 12 ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. പി.പി സുമോദ് എം.എൽ.എ അധ്യക്ഷനാകും. മുൻ മന്ത്രി എ.കെ ബാലൻ മുഖ്യാതിഥിയാകും. 

മണിയമ്പാറ പാലം പരിസരത്ത് നടക്കുന്ന പരിപാടിയിൽ കോഴിക്കോട് ഉത്തരമേഖല പാലങ്ങൾ വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ പി.കെ രമ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിക്കും. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, പെരിങ്ങോട്ടുകുറുശ്ശി, കുത്തനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കേരള കുമാരി, പി.ടി സഹദേവൻ, ജില്ലാ പഞ്ചായത്തംഗം ആർ. അഭിലാഷ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സജിത, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തംഗം ഭാഗ്യലത, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.വി ഗോപിനാഥ്, കെ.എം പ്രമോദ്, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ചീഫ് എൻജിനീയർ ഹൈജീൻ ആൽബർട്ട്, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി. റിജോ റിന്ന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.