മഴക്കാല ഡ്രൈവിങ്: കരുതലെടുക്കാം... അപകടം തടയാം..എം കെ ജയേഷ് കുമാർ, ആർ ടി ഒ, പാലക്കാട്

* തേയ്മാനം സംഭവിച്ച ട്രെഡ് ഇല്ലാത്ത ടയറുകള്‍ മാറ്റുക
* ഇന്‍ഡിക്കേറ്റര്‍-ബ്രേക്ക് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക
* മുന്‍വശത്തെ ഗ്ലാസില്‍ ഈര്‍പ്പം അടിഞ്ഞ് കാഴ്ച മറക്കുന്നത് ഒഴിവാക്കാന്‍ എസി ഹീറ്റര്‍ മോഡിലാക്കി വിന്‍ഡ് ഷീല്‍ഡിലേക്ക് തിരിച്ചു വയ്ക്കുക
*ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ടത്*
* അമിതവേഗത ഒഴിവാക്കുക
* തൊട്ട് മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിത അകലം പാലിക്കുക
* റോഡില്‍ സഡന്‍ ബ്രേക്ക് ചെയ്യാനുള്ള സാഹചര്യം പൂര്‍ണമായും ഒഴിവാക്കുക
* വെള്ളക്കെട്ടിലൂടെ വേഗത കുറച്ച് വാഹനം ഓടിക്കുക
* ദിശ മാറുമ്പോള്‍ സൈഡ് ഗ്ലാസുകള്‍ താഴ്ത്തി പുറകില്‍ നിന്ന് വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക
* റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ പാര്‍ക്കിങ് ലൈറ്റ് ഓണ്‍ ആക്കുക
* വന്‍ മരങ്ങളുടെ കീഴില്‍ മഴ സമയത്ത് പാര്‍ക്കിങ് ഒഴിവാക്കുക
* റോഡിന് കുറുകെയോ പാലത്തിനു മുകളിലൂടെയോ നിയന്ത്രണാതീതമായി വെള്ളം ഒഴുകുന്ന ഭാഗത്ത് റോഡ് മുറിച്ചുകിടക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക
* വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോള്‍ എന്‍ജിന്‍ നിന്നുപോകുന്ന സാഹചര്യത്തില്‍ പുക കുഴല്‍ വെള്ളത്തിനടിയിലാണെങ്കില്‍ വാഹനം ഒരു കാരണവശാലും സ്റ്റാര്‍ട്ട് ചെയ്യരുത്. ഇത് വാഹനത്തിന് യന്ത്ര ഭാഗത്ത് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമാകും.
*ഇരുചക്രവാഹനത്തില്‍ കുട ചൂടി യാത്ര ചെയ്യരുത്
* ശക്തമായ മഴ പെയ്യുന്ന സമയത്ത് ഇരചക്രവാഹനങ്ങളിലെ യാത്ര പൂര്‍ണമായും ഒഴിവാക്കണം
* മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പുഴയുടെ തീരങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യരുത്
* വാഹനം വെള്ളത്തില്‍ മുങ്ങിപ്പോകുന്ന സാഹചര്യമുണ്ടായാല്‍ വാഹനത്തിലെ ഹെഡ് റെസ്റ്റ് ഊരിയെടുത്ത് അതിന്റെ അഗ്രം ഉപയോഗിച്ച് ഗ്ലാസ് പൊട്ടിച്ച് പുറത്തിറക്കാന്‍ ശ്രമിക്കേണ്ടതാണ്
*വിവരങ്ങള്‍ നല്‍കിയത്: എം.കെ ജയേഷ് കുമാര്‍, ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് പാലക്കാട്*