\u0D07\u0D28\u0D3F \u0D15\u0D46\u0D0E\u0D38\u0D4D\u0D06\u0D30\u0D4D‍\u0D1F\u0D3F\u0D38\u0D3F\u0D2F\u0D41\u0D02 \u0D13\u0D1F\u0D4D\u0D1F\u0D4B\u0D31\u0D3F\u0D15\u0D4D\u0D37 \u0D13\u0D1F\u0D3F\u0D15\u0D4D\u0D15\u0D41\u0D02

  1. Home
  2. KERALA NEWS

ഇനി കെഎസ്ആര്‍ടിസിയും ഓട്ടോറിക്ഷ ഓടിക്കും

തിരുവനന്തപുരം: (www.kvartha.com 14.10.2021) നഗരത്തില്‍ കെ എസ് ആര്‍ ടി സിയുടെ ഫീഡെര്‍ സെര്‍വീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓടോ റിക്ഷകള്‍ കെ ടി ഡി എഫ് സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് ബസ് സ്റ്റാന്‍ഡുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാണ് ഫീഡെര്‍ സെര്‍വീസുകള്‍ ഉപയോഗിക്കുക.   രണ്ടാം ഘട്ടത്തില്‍ 500 ഇലക്ട്രിക് ഓടോ റിക്ഷകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ വാങ്ങും. മൂന്നാം ഘട്ടത്തില്‍ ഇലക്ട്രിക് കാറുകളും ഓടോ റിക്ഷകളും പൊതുജനങ്ങളുടെയും സര്‍കാര്‍ വകുപ്പുകളുടെയും ഉപയോഗത്തിനായും വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.


തിരുവനന്തപുരം:  നഗരത്തില്‍ കെ എസ് ആര്‍ ടി സിയുടെ ഫീഡെര്‍ സെര്‍വീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓടോ റിക്ഷകള്‍ കെ ടി ഡി എഫ് സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് ബസ് സ്റ്റാന്‍ഡുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാണ് ഫീഡെര്‍ സെര്‍വീസുകള്‍ ഉപയോഗിക്കുക. രണ്ടാം ഘട്ടത്തില്‍ 500 ഇലക്ട്രിക് ഓടോ റിക്ഷകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ വാങ്ങും. മൂന്നാം ഘട്ടത്തില്‍ ഇലക്ട്രിക് കാറുകളും ഓടോ റിക്ഷകളും പൊതുജനങ്ങളുടെയും സര്‍കാര്‍ വകുപ്പുകളുടെയും ഉപയോഗത്തിനായും വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.