ചെർപ്പുളശ്ശേരി നഗരസഭ കൗൺസിൽ യോഗത്തിൽ നിന്നും പ്രതിപക്ഷനേതാവ് കെ എം ഇസ്ഹാഖിനെ ചെയർമാൻ സസ്പെൻഡ് ചെയ്തു.

ചെർപ്പുളശ്ശേരി നഗരസഭ കൗൺസിൽ യോഗത്തിൽ നിന്നും പ്രതിപക്ഷനേതാവ് കെ എം ഇസ്ഹാഖിനെ ചെയർമാൻ സസ്പെൻഡ് ചെയ്തു.
ചെർപ്പുളശ്ശേരി. ഇന്ന് നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ വച്ചാണ് പ്രതിപക്ഷ നേതാവ് കൂടിയായ കെ എം ഇസ്ഹാക്കിനെ ചെയർമാൻ പി രാമചന്ദ്രൻ സസ്പെൻഡ് ചെയ്തത്. ചെയർമാന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു.
ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് ചെയർമാന്റെ നടപടിയെന്ന് കെഎം ഇസാക്ക് പറഞ്ഞു. എന്നാൽ നഗരസഭാ കൗൺസിലിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത തന്നോട് അനുസരണയില്ലാതെ പെരുമാറിയതാണ് സസ്പെൻഡ് ചെയ്യാൻ കാരണമായതെന്ന് ചെയർമാൻ പി രാമചന്ദ്രൻ അറിയിച്ചു. പുതിയ ബസ്റ്റാൻഡിനു മുന്നിലെ കിണറുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ചർച്ചയിൽ പ്രതിപക്ഷം ഉന്നയിച്ചത്. പുതിയ ബസ്റ്റാൻഡ് നിലവിൽ വന്നു എന്നല്ലാതെ അത് എന്ത് പ്രയോജനം ഉണ്ടാക്കി എന്നത് ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാൻ കാരണമായതെന്നാണ് പ്രതിപക്ഷ നേതാവ് കെ എം ഇസ്ഹാഖ് പ്രതികരിച്ചത്.