പോളിംഗ് ബൂത്തുകൾ മനോഹരമാക്കി വിദ്യാർത്ഥികൾ

  1. Home
  2. KERALA NEWS

പോളിംഗ് ബൂത്തുകൾ മനോഹരമാക്കി വിദ്യാർത്ഥികൾ

പോളിംഗ് ബൂത്തുകൾ മനോഹരമാക്കി വിദ്യാർത്ഥികൾ


കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകൃതി സൗഹൃദവസ്തുക്കൾ ഉപയോഗിച്ച് മനോഹരമായി മാറ്റിയിരിക്കുകയാണ് പുതുപ്പള്ളിയിലെ ഓരോ ബൂത്തുകളും. ഓലകളും  ഇലകളും ചാർട്ട് പേപ്പറുകളും കൊണ്ടാണ് ബൂത്തുകൾ അലങ്കരിച്ചിരിക്കുന്നത്. പുതുപ്പള്ളി സെന്റ്
ജോർജ്് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്ത്  വനനശീകരണത്തിന്റെ വിപത്തുകളെ ഓർമ്മിപ്പിക്കുന്നതാണ്. കോട്ടയം ബി.സി.എം കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി
വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ബൂത്ത് ഒരുക്കിയിരിക്കുന്നത്. ഹരിത പെരുമാറ്റചട്ടം പാലിക്കുന്നവയാണ് ഓരോ ബൂത്തുകളും. തോട്ടയ്ക്കാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ ഹരിത ബൂത്ത് ഒരുക്കിയിരിക്കുന്നത് പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ്. ഇത് കൂടാതെ എല്ലാ ബൂത്തുകളും ശിശു സൗഹൃദ ബൂത്തുകളായി മാറ്റുന്നതിന്റെ ഭാഗമായി മുലയൂട്ടൽ മുറികൾ ഒരുക്കിയിട്ടുണ്ട്. ബൂത്തിലെത്തുന്ന കുട്ടികൾക്കായി ലക്കി ഡ്രോ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായുള്ള സജ്ജീകരണങ്ങളുമുണ്ട്.