ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം മാർച്ച് നടത്തി.അനധികൃത നിയമനവും,


ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം മാർച്ച് നടത്തി.അനധികൃത നിയമനവും, ബിനാമി വായ്പ തട്ടിപ്പുകൾക്കെതിരെ വിജിലൻസ് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ചെറുപ്പളശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഷബീർ നീരാണിയുടെ അധ്യക്ഷതയിൽ കെഎം ഇസഹാക്ക് സ്വാഗതം പറഞ്ഞ പ്രതിഷേധ മാർച്ച് കെപിസിസി സെക്രട്ടറി സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡിസിസി സെക്രട്ടറി വി കെ പി വിജയനുണ്ണി, യുഡിഎഫ് ചെയർമാൻ പി ഹരിശങ്കർ, ഡിസിസി മെമ്പർമാരായ മോഹൻദാസ് അപ്പു, സ്വാമിനാഥൻ,പട്ടാമ്പി ബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കറ്റ് രാമദാസ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി, മണ്ഡലം പ്രസിഡണ്ട് മാരായ അക്ബർ അലി, എൻ പി രാമകൃഷ്ണൻ, പ്രകാശൻ, സി പി ജനാർദ്ദനൻ കൂടാതെ വി.ജി. ദീപേഷ്,രാജീവ്, മനോജ് മാസ്റ്റർ,കെ എം കെ ബാബു, അലി അടയ്ക്കാപുത്തൂർ,കെ വി രാധാകൃഷ്ണൻ, ഷമീർ ഇറക്കിങ്ങിൽ, അനിൽ,ഹംസ മേലടയിൽ, ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു.