\u0D2A\u0D3F.\u0D1F\u0D3F. \u0D24\u0D4B\u0D2E\u0D38\u0D3F\u0D28\u0D4D \u0D15\u0D23\u0D4D\u0D23\u0D40\u0D7C \u0D2A\u0D4D\u0D30\u0D23\u0D3E\u0D2E\u0D02: \u0D1A\u0D3F\u0D24\u0D3E\u0D2D\u0D38\u0D4D‌\u0D2E\u0D24\u0D4D\u0D24\u0D3F\u0D28\u0D4D\u0D31\u0D46 \u0D12\u0D30\u0D41\u0D2D\u0D3E\u0D17\u0D02 \u0D05\u0D2E\u0D4D\u0D2E\u0D2F\u0D41\u0D1F\u0D46 \u0D15\u0D32\u0D4D\u0D32\u0D31\u0D2F\u0D3F\u0D32\u0D4D‍ \u0D28\u0D3F\u0D15\u0D4D\u0D37\u0D47\u0D2A\u0D3F\u0D15\u0D4D\u0D15\u0D41\u0D02

  1. Home
  2. KERALA NEWS

പി.ടി. തോമസിന് കണ്ണീർ പ്രണാമം: ചിതാഭസ്‌മത്തിന്റെ ഒരുഭാഗം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും

pt


കൊച്ചി: അന്തരിച്ച പിടി തോമസ് എംഎല്‍എക്ക് കണ്ണീരിൽ കുതിർത്തു പ്രണാമമർപ്പിച്ചു നാട്ടുക്കാർ. രവിപുരം ശ്മശാനത്തിൽ നിന്നും എംഎല്‍എയുടെ ചിതാഭസ്മം കുടുംബാംഗങ്ങൾ ശേഖരിച്ചു. 
ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും. പൂഷ്പചക്രങ്ങളും മതപരമായ ചടങ്ങുകളും ഒഴിവാക്കണമെന്ന പി.ടിയുടെ ആഗ്രഹം പോലെതന്നെ സംസ്കാരം നടന്നു. പദവികളൊന്നും തന്നെ ജനമസ്സിൽ ഇടംനേടാൻ ആവിശ്യമില്ലന്നു തെളിയിക്കുന്നതായിരുന്നു പി.ടി.ക്ക് ജനങ്ങൾ നൽകിയ യാത്രയപ്പ്. ഉറച്ച നിലപാടുകൾക്കുള്ള ആദരവായിരുന്നു അദ്ദേഹം അവസാന നിമിഷങ്ങളിൽ ഏറ്റുവാങ്ങിയത്. സ്വന്തം മണ്ഡലമായ തൃക്കാക്കരയിലെ കാക്കനാട് ടൗൺഹാളിൽ ഉച്ചകഴിഞ്ഞു നടത്തിയ പൊതുദർശനത്തിനും  ജനപ്രവാഹമായിരുന്നു.