പുളിയില കുളത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക വെൽഫെയർ പാർട്ടി.*

  1. Home
  2. KERALA NEWS

പുളിയില കുളത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക വെൽഫെയർ പാർട്ടി.*

പുളിയില കുളത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക വെൽഫെയർ പാർട്ടി.*


തിരൂർക്കാട്: അങ്ങാടിപ്പുറം പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന തിരൂർക്കാട് അങ്ങാടിയുടെ ഹൃദയ ഭാഗത്തുള്ള പുളിയില കുളം  ചപ്പും ചാവറുമായി നശിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
2021 വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി   15,000 രൂപ ചിലവഴിച്ചു കൊണ്ട്  അൻപതോളം പ്രവർത്തകരും 2021 ലെ റിപ്പബ്ലിക്  ദിനത്തിൽ സേവനത്തിലൂടെ   കുളം വൃത്തിയാക്കിയിരുന്നു. ഇപ്പോൾ വീണ്ടും അതേ അവസ്ഥയിൽ തുടരുകയാണ്.പുളിയില കുളത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക വെൽഫെയർ പാർട്ടി.*
 കുളത്തിന്റെ അവസ്ഥ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് അധികൃതർക്ക്   പരാതി നൽകിയിരുന്നെങ്കിലും. ആവശ്യമായ നടപടി സ്വീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. കുളം വൃത്തിയാക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്നത് 2021 പറഞ്ഞ വാക്ക് പഞ്ചായത്ത് അധികാരികളുടെ വെറും വാക്കായി ഇപ്പോഴും അവശേഷിക്കുന്നു.
വരുന്നത് വേനൽ കാലമാണ് . തിരൂർക്കാട് പ്രദേശത്തെ കുടിവെള്ള ആവശ്യത്തിനും കൃഷി ആവശ്യങ്ങൾക്കും നീന്തൽ പരിശീലനത്തിനമുൾപ്പടെ ഉപയോഗിച്ചിരുന്ന നീന്തൽ കുളമാണ് ഇപ്പോൾ ചപ്പു ചവറുകളാൽ മലിനമായി കിടക്കുന്നത്.
കുളത്തിന്റെ ശോചനീയാവസ്ഥ ഉടനും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്   വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൈതാലി, വലമ്പൂർ, ട്രഷറർ സെക്കൻ  അരിപ്ര, അസിസ്റ്റന്റ് സെക്രട്ടറി  ആഷിക്  ചാത്തോലി  തുടങ്ങിയവർ  2023 ജനുവരി 31 ഇന്ന്  വീണ്ടും പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തി  പരാതി നൽകി.