സായി സ്നേഹതീരം ഹോസ്റ്റലിൽ എസ്. എസ്. എൽ. സി വിദ്യാർത്ഥികൾക്ക് പടന വിഭവങ്ങൾ കൈമാറി.

അങ്ങാടിപ്പുറം :ഈ വർഷം പെരിന്തൽമണ്ണ സായി സ്നേഹതീരം ഹോസ്റ്റലിൽ നിന്നും എസ്. എസ്. എൽ. സി പരീക്ഷ എഴുതുന്ന കാടിന്റെ മക്കൾക്ക് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പരീക്ഷ പഠനവിഭവങ്ങൾ കൈമാറി. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വിവിധ ജനവിഭാഗത്തിൽ പെട്ടആളുകളെ ഉന്നതിയിൽ എത്തിചെങ്കിൽ മാത്രം മാണ് സാമൂഹ്യ നീതി പുൻസ്ഥാപിക്കാൻ സാധ്യമാകുക. അതിനു വേണ്ടിയാണ് വെൽഫെയർ പാർട്ടി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ പെട്ടവിദ്യാർത്ഥികൾക്ക് ഇത് പോലെഉള്ള പഠനപിന്തുണനൽ കുന്നത് എന്ന് പഠനവിഭവങ്ങൾ കൈ മാറി കൊണ്ട് പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ പറഞ്ഞു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ, സെക്രട്ടറി ഷിഹാബ് തിരൂർക്കാട്,വൈസ് പ്രസിഡന്റ് നസീമ മാതാരി, പാർട്ടി പെരിന്തൽമണ്ണ മുൻസിപ്പൽ കമ്മിറ്റി ട്രഷറർ അബൂബക്കർ പി ടി മനാഫ് തോട്ടോളി തുടങ്ങി യവർ സംബന്ധിച്ചു.
സായി സ്നേഹതീരം കോഡിനേറ്റർ കെ ആർ രവി സ്വാഗതവും സ്നേഹതീരം പത്താം ക്ലാസ് വിദ്യാർത്ഥിനി മഞ്ജുഷ നന്ദിയും പറഞ്ഞു.
സായി സ്നേഹതീരം കോഡിനേറ്റർ കെ ആർ രവി സ്വാഗതവും സ്നേഹതീരം പത്താം ക്ലാസ് വിദ്യാർത്ഥിനി മഞ്ജുഷ നന്ദിയും പറഞ്ഞു.