\u0D36\u0D2C\u0D30\u0D3F\u0D2E\u0D32 \u0D28\u0D1F \u0D24\u0D41\u0D31\u0D28\u0D4D\u0D28\u0D41; \u0D2E\u0D42\u0D28\u0D4D\u0D28\u0D41\u0D26\u0D3F\u0D35\u0D38\u0D02 \u0D24\u0D40\u0D7C\u0D25\u0D3E\u0D1F\u0D15\u0D7C\u0D15\u0D4D\u0D15\u0D4D \u0D28\u0D3F\u0D2F\u0D28\u0D4D\u0D24\u0D4D\u0D30\u0D23\u0D02

  1. Home
  2. KERALA NEWS

ശബരിമല നട തുറന്നു; മൂന്നുദിവസം തീർഥാടകർക്ക് നിയന്ത്രണം

പത്തനംതിട്ട


പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉൽസവത്തിനായി ശബരിമല നട തുറന്നു. വ്യശ്ചികം ഒന്നായ നാളെ പുലർച്ച മുതൽ ഭക്തരെ കടത്തിവിടും. ശബരിമലയിലേക്കുള്ള പ്രധാന റോഡുകളിൽ എല്ലാം വിവിധ ഭാഗങ്ങളിൽ വെള്ളകെട്ടുണ്ട്. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിച്ചു. പതിവ് പൂജകൾക്ക് ശേഷം പുതിയ ശബരിമല മാളികപ്പുറം മേൽശാന്തിമാർ ചുമതല ഏറ്റു. നാളെ പുലർച്ച മുതലേ പമ്പയിൽ നിന്നു ഭക്തരെ കടത്തിവിടുള്ളു. കാലവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മുന്ന് ദിവസം ചില നിയന്ത്രണങ്ങളുണ്ട്. ബുക്ക് ചെയ്ത ഭക്തർക്ക് ഈ ദിവസങ്ങളിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസം സൗകര്യം ഒരുക്കും. സ്പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല. ശക്തമായ ഒഴുക്കായതിനാൽ പമ്പാ സ്നാനത്തിനും അനുമതിയില്ല. വെള്ളം കയറിയത് മൂലം പുനലൂർ - മൂവാറ്റുപുഴ, പന്തളം - പത്തനംതിട്ട റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. മൂന്നു തവണ ലേലം നടത്തിയെങ്കിലും സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിലെ ഭൂരിഭാഗം കടകളും ആരും ഏറ്റെടുത്തിട്ടില്ല. സന്നിധാനത്ത് നിലവിൽ ഒരു ഹോട്ടൽ മാത്രമാണുള്ളത്. വിവിധ ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും പമ്പയിൽ നിന്നു പരമ്പരാഗത പാത വഴി ഭക്തരെ കടത്തിവിടാൻ പൊലീസ് തയാറായിട്ടില്ല.