സരിഗമ ഗാല 2023 മ്യൂസിക് കാർണിവലിന് നാളെ തുടക്കം

  1. Home
  2. KERALA NEWS

സരിഗമ ഗാല 2023 മ്യൂസിക് കാർണിവലിന് നാളെ തുടക്കം

സരിഗമ ഗാല 2023 മ്യൂസിക് കാർണിവലിന്  നാളെ തുടക്കം


തിരുവനന്തപുരം - സരിഗമ ഗാല 2023 മ്യൂസിക് കാർണിവലിന്  നാളെ തിരുവനന്തപുരം ശ്രീ സ്വാതിതിരുന്നാള്‍ സംഗീത കോളേജിൽ തുടക്കം.  കര്‍ണാടിക് സംഗീതജ്ഞ എന്‍ ജെ നന്ദിനിയുടെ നേതൃത്വത്തിലുള്ള നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് നായകി മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് ഫൗണ്ടേഷന്‍. കാർണിവലിൻറെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിക്കും. 
മൃദംഗ വിദ്വാന്‍ കലൈമാമണി ശ്രീ മന്നാര്‍ഗുഡി ഈശ്വരനാണ് ചടങ്ങിലെ മുഖ്യഥിതി.


നായകി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ കാര്‍ണിവലാണ് സരിഗമ ഗാല 2023. കാണികള്‍ക്കായി ഒരുക്കിയിരിക്കുന്ന വിവിധ ഗെയിമുകളാണ് സരിഗമ ഗാലയുടെ ഏറ്റവും വലിയ പ്രത്യേകത. 7 സ്‌ക്രീന്‍ ഗെയിമുകളും 11 ആക്ടിവിട്ടി ഗെയിമുകളുമുള്‍പ്പെടെ 18 ഗെയിമുകളാണ് കാര്‍ണിവലിനായി ഒരുക്കിയിരിക്കുന്നത്. എല്ലാ ഗെയിമുകളും സംഗീതവുമായി ബന്ധപ്പെട്ടവയും, എല്ലാ പ്രായക്കാര്‍ക്കും കളിക്കാനാവുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗെയിമുകളില്‍ വിജയിച്ച് ഏറ്റവുമധികം പോയിന്റ് സ്വന്തമാക്കുന്ന വ്യക്തിയെ ഒന്നാം സമ്മാനമായി കാത്തിരിക്കുന്നത്, 'നയീം സിത്താര്‍മേക്കര്‍' നല്‍കുന്ന ഒരു മിറാജ് തംബുരുവാണ്. 

സംഗീതപരമായ അഭിരുചിയുള്ളവര്‍ക്കും, സംഗീതം ആസ്വദിക്കുന്നവര്‍ക്കുമായി ഒരുക്കുന്ന ലൈവ് സ്റ്റേജാണ് കാര്‍ണിവലിന്റെ മറ്റൊരു പ്രത്യേകത. സംഗീതരകപരമായ എന്ത് കഴിവും കാണികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിവലില്‍ പങ്കെടുക്കാനാകാത്തവര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനാകും. ഇതിനായി  നിങ്ങളുടെ സംഗീത പരിപാടിയുടെ മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ ദൃശ്യം അയച്ചുതരുന്നതിലൂടെ സാധിക്കും. വിധികര്‍ത്താക്കളുടെ അഭിപ്രായവും മറ്റ് നിര്‍ദ്ദേശങ്ങളും മാനിച്ച് വീഡിയോ ബിഗ് സ്‌ക്രീനിലൂടെ കണ്ട് ആസ്വദിക്കാന്‍ സാധിക്കും. 

സംഗീതാസ്വാദകരുടെ ഏറ്റവും മികച്ച സദസ്സിനെ ലക്ഷ്യമിടുന്ന കാര്‍ണിവലില്‍ റിഫ്രഷ്‌മെന്റ് സ്റ്റാളുകളും ലഭ്യമാക്കിയിട്ടുണ്ട്. 

' നിങ്ങളുടെ സംഗീത അഭിരുചി പരീക്ഷിക്കാന്‍ മാത്രമല്ല മറിച്ച് സംഗീതത്തെക്കുറിച്ച് എന്തെങ്കിലും പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ളതുകൂടിയാണ് ഈ കാര്‍ണിവല്‍'' എന്ന് ഡോ. എന്‍ ജെ നന്ദിനി ആഭിപ്രായപ്പെടുന്നു. 


നായകി മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് ഫൗണ്ടേഷന്‍ 

കര്‍ണാടിക് സംഗീതജ്ഞ ഡോ. എന്‍ ജെ നന്ദിനിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് നായകി ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക് ഫൗണ്ടേഷന്‍. ഇവന്റ്‌സ് വര്‍ക്ഷോപ്പുകള്‍ തുടങ്ങിയവയിലൂടെ കര്‍ണാടിക് സംഗീതവും കലാപ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. . നായകി ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ആദ്യ ഇവന്റാണ് 'സരിഗമ ഗാല'  മ്യൂസിക് കാര്‍ണിവല്‍. ശ്രീ സ്വാതിതിരുന്നാള്‍ ഗവ: മ്യൂസിക് കോളേജില്‍ 2023 മെയ് 13നാണ് കാര്‍ണിവല്‍ നടക്കുന്നത്. കാലാപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഇതുപോലെയുള്ള വിവിധ പരിപാടികളാണ് നായകി മ്യൂസിക്ക് ആന്‍ഡ് ആര്‍ട്‌സ് ഫൗണ്ടേഷന്‍ ഭാവിയില്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്.. വിളിക്കൂ.. : 8714839820